Monday, May 20, 2024
spot_img

കൊല്ലം വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന്റെ ശിക്ഷാവിധി ഇന്ന്

കൊല്ലം: ഭതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനായ ഭർത്താവ് കിരൺ കുമാറിന്റെ ശിക്ഷാവിധി ഇന്ന്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച കിരണ്‍ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു.

ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തല്‍. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ചുമത്തിയ അഞ്ച് കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ളയും തമ്മില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് ഇന്ന് കോടതിയില്‍ നടക്കുന്നത്.

ജീവപര്യന്തം ശിക്ഷ നല്‍കണം എന്നാവും പ്രോസിക്യൂഷന്‍ വാദം. പ്രായം പരി​ഗണിച്ച്‌ ശിക്ഷ പരമാവധി കുറച്ച്‌ നല്‍കണം എന്നാണ് പ്രതിഭാഗം വാദിക്കുക. 498 എ ഗാര്‍ഹിക പീഡനം, 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 306 അത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ 3, 4 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണ് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. ജാമ്യം റദാക്കിയതിനെ തുടര്‍ന്ന് കൊല്ലം സബ് ജയിലില്‍ കഴിയുന്ന കിരണ്‍ കുമാറിനെ കോടതിയില്‍ എത്തിക്കും.

Related Articles

Latest Articles