പ്രിയങ്കാ ഗാന്ധി ലോക്‌സഭയിൽ പ്രസംഗിക്കുന്നു
ദില്ലി : ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി.കോൺഗ്രസ് സർക്കാരാണ് ഹിമാചൽ പ്രദേശ് ഭരിക്കുന്നതെന്ന് ഓർമ്മിക്കാതെയാണ് ഹിമാചല്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നിയമങ്ങള്‍ ഉണ്ടാക്കുകയും സൗഹൃദപരമല്ലാത്ത നയങ്ങള്‍ കൊണ്ട് ആപ്പിള്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗം അപകടത്തിലാക്കുകയും ചെയ്യുന്നുവെന്ന് പ്രിയങ്ക പ്രസംഗിച്ചത്. ഇതോടെ പരിഹാസവുമായി ബിജെപി രംഗത്ത് എത്തി. ഹിമാചലില്‍ സ്വന്തം പാര്‍ട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്നായിരുന്നു ബിജെപിയുടെ പരിഹാസം.
. ‘ഒരാള്‍ക്ക് വേണ്ടി എല്ലാം മാറ്റിമറിക്കുന്നു. സര്‍ക്കാര്‍ അദാനിക്ക് എല്ലാ കോള്‍ഡ് സ്റ്റോറേജും നല്‍കി. ഹിമാചലിലെ ആപ്പിള്‍ കര്‍ഷകര്‍ കരയുകയാണ്. കാരണം എല്ലാം ഒരാള്‍ക്ക് വേണ്ടി മാറ്റുന്നു. ഒരാള്‍ക്ക് വേണ്ടി 142 കോടി ഇന്ത്യക്കാര്‍ അവഗണിക്കപ്പെടുന്നു. റെയില്‍വേയും വിമാനത്താവളങ്ങളും ഉള്‍പ്പെടെ എല്ലാ ബിസിനസുകളും ഒരാള്‍ക്ക് നല്‍കുന്നു.’- പ്രിയങ്ക പറഞ്ഞു.
ഇതോടെ ഹിമാചല്‍ പ്രദേശിലെ സര്‍ക്കാര്‍ കോണ്‍ഗ്രസിന്റേതാണെന്ന് ബിജെപി അംഗങ്ങള്‍ പ്രിയങ്കയോട് പറഞ്ഞു.സഹോദരന്‍ രാഹുല്‍ ഗാന്ധിയെ പോലെ പ്രിയങ്കയുടെയും അവബോധമില്ലായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും രാഷ്ട്രീയ സര്‍ക്കസ് തുടങ്ങിയിട്ടേയുള്ളു എന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പരിഹസിച്ചു.
ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഢ്‌വാൾ ജില്ലയിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ…
ആഗോളതലത്തിൽ ആർക്കും ഭാരതത്തിന് മേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയാത്തവിധം ശക്തവും പ്രാപ്തവും സ്വയംപര്യാപ്തവുമായ രാഷ്ട്രമായി ഭാരതം വളരണമെന്ന് ഉപരാഷ്ട്രപതി…
ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പങ്കാളിത്തം തടയാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മോസ്‌കോ. പുടിന് ഉച്ചകോടിയിൽ…
നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ തന്ത്രപ്രധാന സാങ്കേതികവിദ്യകളും വിതരണശൃംഖലകളും സംരക്ഷിക്കാൻ ഭാരതവും അമേരിക്കയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ സാൻ ഫ്രാൻസിസ്കോ…
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…