Tuesday, November 17, 2026

ലോക്‌സഭയിൽ വെളിവും വെള്ളിയാഴ്ചയുമില്ലാതെ പ്രിയങ്ക ഗാന്ധി ! കന്നി പ്രസംഗത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെതിരേ വിമര്‍ശനം ; ഹിമാചൽ ഭരിക്കുന്നത് കോൺഗ്രസ് സർക്കാരാണെന്ന് മറന്നുപോയോ എന്ന് ബിജെപി

ദില്ലി : ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി.കോൺഗ്രസ് സർക്കാരാണ് ഹിമാചൽ പ്രദേശ് ഭരിക്കുന്നതെന്ന് ഓർമ്മിക്കാതെയാണ് ഹിമാചല്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നിയമങ്ങള്‍ ഉണ്ടാക്കുകയും സൗഹൃദപരമല്ലാത്ത നയങ്ങള്‍ കൊണ്ട് ആപ്പിള്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗം അപകടത്തിലാക്കുകയും ചെയ്യുന്നുവെന്ന് പ്രിയങ്ക പ്രസംഗിച്ചത്. ഇതോടെ പരിഹാസവുമായി ബിജെപി രംഗത്ത് എത്തി. ഹിമാചലില്‍ സ്വന്തം പാര്‍ട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്നായിരുന്നു ബിജെപിയുടെ പരിഹാസം.

. ‘ഒരാള്‍ക്ക് വേണ്ടി എല്ലാം മാറ്റിമറിക്കുന്നു. സര്‍ക്കാര്‍ അദാനിക്ക് എല്ലാ കോള്‍ഡ് സ്റ്റോറേജും നല്‍കി. ഹിമാചലിലെ ആപ്പിള്‍ കര്‍ഷകര്‍ കരയുകയാണ്. കാരണം എല്ലാം ഒരാള്‍ക്ക് വേണ്ടി മാറ്റുന്നു. ഒരാള്‍ക്ക് വേണ്ടി 142 കോടി ഇന്ത്യക്കാര്‍ അവഗണിക്കപ്പെടുന്നു. റെയില്‍വേയും വിമാനത്താവളങ്ങളും ഉള്‍പ്പെടെ എല്ലാ ബിസിനസുകളും ഒരാള്‍ക്ക് നല്‍കുന്നു.’- പ്രിയങ്ക പറഞ്ഞു.

ഇതോടെ ഹിമാചല്‍ പ്രദേശിലെ സര്‍ക്കാര്‍ കോണ്‍ഗ്രസിന്റേതാണെന്ന് ബിജെപി അംഗങ്ങള്‍ പ്രിയങ്കയോട് പറഞ്ഞു.സഹോദരന്‍ രാഹുല്‍ ഗാന്ധിയെ പോലെ പ്രിയങ്കയുടെയും അവബോധമില്ലായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും രാഷ്ട്രീയ സര്‍ക്കസ് തുടങ്ങിയിട്ടേയുള്ളു എന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പരിഹസിച്ചു.

Related Articles

Latest Articles