Featured

തെളിവുകൾ പുറത്ത് വിട്ട് ഇ ഡി കരുവന്നൂരിൽ കുരുങ്ങി സിപിഎം പ്രമുഖ നേതാക്കളുടെ അറസ്റ്റിന് സാധ്യത

രാമനവമി ആഘോഷങ്ങൾക്കായി അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രം ഒരുങ്ങി കഴിഞ്ഞു ഇത്തവണ നിരവധി ഭക്തജനങ്ങളെയാണ് രാമനവമി ദിനത്തിൽ രാമജന്മഭൂമിയിലേക്ക് പ്രതീക്ഷിക്കുന്നത്. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം പ്രതിദിനം ഒന്നര ലക്ഷം ഭക്തരാണ് ഇവിടെ എത്തുന്നത്. രാമനവമി ദിനത്തിൽ ഇതിനേക്കാൾ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ്പറഞ്ഞു

ഹോളി ആഘോഷങ്ങളുടെ ഭാഗമായും ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രം സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞുരാമനവമി ദിനത്തിൽ രണ്ട് ലക്ഷത്തോളം ഭക്തർ അയോദ്ധ്യാ ക്ഷേത്രം സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൂടാണ് ഭക്തർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ ഇതിനെ ചെറുക്കാനായി ദാഹജലം അടക്കമുള്ള ആവശ്യ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ ഭക്തർ എത്തിയാലും സുരക്ഷ ഒരുക്കാൻ കഴിയും

. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം നിരവധി ഭക്തരാണ് ഇവിടെ എത്തിയത്. എന്നാൽ ഇതുവരെ ആരും തിക്കിലും തിരക്കിലും അകപ്പെട്ടതായി ഒരു വിവരവും റിപ്പോർട്ട് ചെയ്തിട്ടില്ല മുന്നോട്ടും അത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നെന്നും ചമ്പത് റായ് പറഞ്ഞു.രാമക്ഷേത്രം സന്ദർശിക്കുന്ന സമയത്ത് എല്ലാവരും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. വേനൽക്കാലം ആരംഭിച്ചതോടെ താപനില വലിയതോതിൽ ഉയരുന്നുണ്ട്.

എല്ലാവരും ശരീരത്തിന് സുഖപ്രദമാകുന്ന തരത്തിൽ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. സംഘമായി എത്തുന്ന ഭക്തർ പരമാവധി കൂട്ടം തെറ്റി പോകാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.അതേസമയം വേനൽ ആരംഭിച്ചതോടെ രാം ലല്ലയെയും കോട്ടൻ വസ്ത്രങ്ങളാണ് ധരിപ്പിക്കുന്നത്. ഭഗവാൻ ധരിച്ചിരിക്കുന്ന വസ്ത്രം കൈത്തറി, പരുത്തി, മാൽമാൽ എന്നിവകൊണ്ട് നിർമ്മിച്ചവയാണ്. പ്രകൃതിദത്തമായ ഇൻഡിഗോ ചായം പൂശി ഗോട്ടാപൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്രത്തിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

അഞ്ചര നൂറ്റാണ്ടുനീണ്ട കാത്തിരിപ്പിനുശേഷം തിരിച്ചെത്തിയ ബാലകരാമനെ കാണാന്‍ അയോധ്യയിലേക്ക് രാമക്തരുടെ അണമുറിയാത്ത പ്രവാഹം തുടരുകയാണ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന രാമഭക്തരാല്‍ ഓരോ ദിവസവും നിറയുകയാണ് അയോധ്യയിൽ അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതോടെ വര്‍ഷങ്ങളായി വരണ്ടുകിടന്ന മണ്ണിലേക്ക് മഴ പെയ്യുമ്പോഴുണ്ടാകുന്ന കുളിര്‍മയാണ് ജനകോടികള്‍ ഏറ്റുവാങ്ങിയത്. എല്ലാവര്‍ക്കും ക്ഷേമവും തുല്യനീതിയും ഉറപ്പാക്കുന്ന രാമരാജ്യമെന്ന സങ്കല്‍പ്പത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പ്. ഭാരതം ലോകത്തെ നയിക്കാന്‍ ഒരുങ്ങുമ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ശ്രീരാമസന്ദേശം തന്നെയാണ് കരുത്താവുന്നത്.

admin

Recent Posts

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

2 mins ago

നിർഭയക്ക് വേണ്ടി തെരുവിലിറങ്ങിയ പാർട്ടി ഇന്ന് പ്രതിയെ സംരക്ഷിക്കാനിറങ്ങിയിരിക്കുന്നു;എഎപിക്കെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാള്‍

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…

4 mins ago

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

12 mins ago

ഒരു വനിതാ എം പി യെ തല്ലിയ ഗുണ്ടയെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കെജ്‌രിവാൾ

നിർഭയയ്ക്ക് വേണ്ടി തെരുവിൽ ഇറങ്ങിയവർ ഇന്നിതാ ഒരു പ്രതിക്കായി തെരുവിലിറങ്ങുന്നു I SWATI MALIWAL

25 mins ago

കുടുങ്ങിക്കിടന്നത് നീണ്ട 9 ആഴ്ചകൾ !ദാലിയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നാളെ ആരംഭിക്കും ! ദൗത്യത്തിന് അമേരിക്കൻ ആർമിയും

വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…

1 hour ago

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

2 hours ago