CRIME

സ്വത്ത് തർക്കം ; ദില്ലിയിൽ വൃദ്ധ ദമ്പതിമാരെ കഴുത്തറുത്ത് കൊന്നു; മരുമകൾ അറസ്റ്റിൽ; ആൺസുഹൃത്ത് ഒളിവിൽ

ദില്ലി : ദില്ലിയിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി ഗോകുല്‍പുരി സ്വദേശികളായ രാധേശ്യാം വര്‍മ(72) ഭാര്യ വീണ(68) എന്നിവരെയാണ് ഇന്നലെ രാവിലെയോടെ ഗോകുല്‍പുരിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മകന്റെ ഭാര്യയായ മോണിക്കയെയാണ് പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. മോണിക്കയുടെ ആണ്‍സുഹൃത്തും മറ്റൊരാളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും ഒളിവില്‍പ്പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

ഇരുനില വീടിന്റെ താഴത്തെനിലയിലാണ് ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ മുറിയില്‍നിന്ന് പണവും ആഭരണങ്ങളും കവർന്നിരുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് രാധേശ്യാമിന്റെ സ്ഥലത്തിന്റെ ഒരുഭാഗം വില്‍പ്പന നടത്തിയിരുന്നു. ഇതിന്റെ അഡ്വാന്‍സ് തുകയായി ലഭിച്ച നാലുലക്ഷം രൂപയും ദമ്പതിമാര്‍ കൊല്ലപ്പെട്ടദിവസം നഷ്ടമായിരുന്നു.

രാധേശ്യാമിന്റെ മകന്‍ രവിയും ഭാര്യ മോണിക്കയും ഇവരുടെ മകനും വീട്ടിലെ ഒന്നാംനിലയിലാണ് കിടന്നിരുന്നത്. ഞായറാഴ്ച രാത്രി പത്തരയ്ക്കാണ് താന്‍ മാതാപിതാക്കളെ അവസാനമായി കണ്ടതെന്നായിരുന്നു മകന്‍ നൽകിയ മൊഴി. തുടര്‍ന്ന് കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് മോണിക്കയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ഏഴുമണിയോടെ വീട്ടിലെത്തിയ മോണിക്കയുടെ ആണ്‍സുഹൃത്തിനെയും കൂട്ടാളിയെയും വീടിന്റെ ടെറസിലേക്കാണ് മോണിക്ക കൊണ്ടുപോയത്. ഭര്‍തൃമാതാപിതാക്കള്‍ കിടപ്പുമുറിയിലേക്ക് ഉറങ്ങാന്‍ പോകുന്നത് വരെ ഇരുവരും ടെറസ്സിൽ ഒളിച്ചിരുന്നു. വീട്ടിലെ എല്ലാവരും ഉറങ്ങാന്‍ പോയതോടെ പ്രതികള്‍ മുറിയിലെത്തി ദമ്പതിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Anandhu Ajitha

Recent Posts

രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും ? 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ ഫലം നാളെയറിയാം! വോട്ടെണ്ണുക ഇങ്ങനെ

ദില്ലി : രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾക്കപ്പുറം വിരാമം. 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ…

19 mins ago

അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി !പോലീസ് അന്വേഷണം ആരംഭിച്ചു

കാലിഫോര്‍ണിയ : അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോയിലെ വിദ്യാർത്ഥിനിയായ നീതിഷ…

58 mins ago

മദ്യനയ കേസ് ; കെ കവിതക്ക് തിരിച്ചടി ! ജുഡീഷ്യൽ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

ദില്ലി : ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കാലാവധി വീണ്ടും…

1 hour ago

EVM പരിശോധന: രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന സ്ഥാനാർഥികൾക്ക് കൺട്രോളർ യൂണിറ്റ് പരിശോധിക്കാം ; മാർ​ഗരേഖ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് മെഷിനുകളിലെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കുന്നതിനുള്ള മാർ​ഗരേഖ കേന്ദ്ര തെരഞ്ഞെടുപ്പ്…

1 hour ago

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു ; ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട്…

2 hours ago

എക്സിറ്റ്പോൾ : സർവകാല റെക്കോർഡിലേക്ക് വിപണികൾ ; സെൻസെക്സ് 2000 പോയിന്റ് കുതിച്ചു

മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി.…

3 hours ago