പ്രതിഷേധ ബാഡ്ജണിഞ്ഞ് ജോലി ചെയ്യുന്ന വനിതാ കണ്ടക്ടർ അഖില
കോട്ടയം : സത്യാവസ്ഥ വെളിപ്പെടുത്തിയതിനാലാണ് തനിക്കെതിരെ കെഎസ്‌ആർടിസി നടപടി എടുത്തതെന്ന് സ്ഥലംമാറ്റൽ നടപടി നേരിടേണ്ടി വന്ന കെഎസ്ആർടിസി വനിതാ കണ്ടക്ടര്‍ അഖില വ്യക്തമാക്കി. 41 ദിവസമായി ശമ്പളം ലഭിച്ചില്ലെന്നത് വസ്തുത തന്നെയാണ്. ഒരിക്കലും പ്രതിഷേധിച്ച് സര്‍ക്കാരിനെ ഇകഴ്ത്താൻ ശ്രമിച്ചിട്ടില്ല. എന്നാൽ പണമില്ലാതെ ജീവിക്കാനാകില്ല. ഒരുദിവസം മാത്രമായിരുന്നു പ്രതിഷേധിച്ചതെന്നും അവർ പറഞ്ഞു.
‘‘കള്ളത്തരം ചെയ്തിട്ടുണ്ടായ നടപടിയല്ല. സത്യം പറഞ്ഞതിനാണ് നടപടിയെടുത്തത്. കള്ളം പറഞ്ഞിട്ടില്ല. 41 ദിവസമായി ശമ്പളം കിട്ടിയില്ല എന്നത് സത്യമായിരുന്നു. അപകീർത്തിപ്പെടുത്താനോ സ്ഥാപനത്തെ ഇകഴ്ത്തിക്കാണിക്കാനോ വേണ്ടി ചെയ്തതല്ല. പണം ഇല്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ. എല്ലാ കാര്യത്തിനും പണം വേണം. അതിനുവേണ്ടിയാണ് ജോലി ചെയ്യുന്നത്. അതു കിട്ടാതെ വരുമ്പോൾ നമുക്കുണ്ടാകുന്ന മാനസിക സംഘർഷമുണ്ടല്ലോ. വായ്പാ അടവ് മുടങ്ങുമ്പോൾ അതിന്റെ ബുദ്ധിമുട്ടുണ്ട്. മാസശമ്പളം വാങ്ങുന്നവർ എല്ലാ ബില്ലുകളും അടയ്ക്കുന്നത് മാസത്തിന്റെ ആദ്യമാണ്. എല്ലാവരോടും തരാം തരാം എന്നു പറയുന്നതിന്റെ നാണക്കേടുമുണ്ട്’’–.
ജനുവരി 11ന് ‘ശമ്പള രഹിത സേവനം 41–ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ജോലി ചെയ്തു എന്നതിനാണ് വനിതാ കണ്ടക്ടര്‍ അഖിലയെ വൈക്കം ഡിപ്പോയിൽനിന്നു പാലായിലേക്ക് സ്ഥലംമാറ്റിയത്. അഖിലയുടെ പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണു കെഎസ്ആർടിസിയുടെ വാദം. അതെ സമയം അഖിലയ്ക്ക് എതിരെയുള്ള നടപടിക്കെതിരെ തൊഴിലാളി സംഘടനകളിൽ നിന്നടക്കം എതിർപ്പ് ഉയരുകയാണ്.
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…