India

അഭിമാന നേട്ടം; ഭാരതത്തിന്റെ കരുത്തനായ പടക്കപ്പൽ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

കൊച്ചി: രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 9.30 മുതലാണ് കൊച്ചി കപ്പൽ ശാലയിൽ ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനയ്ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറും. കൂടാതെ ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. രാജ്യത്തിന്റെ സമുദ്രാർത്തികൾക്ക് കവചമായി വിക്രാന്ത് വരുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാവിക ശക്തികളിലൊന്നായി ഇന്ത്യ മാറും.

കഴിഞ്ഞ മാസം വരെ നിരവധി പരീക്ഷണ യാത്രകൾ വിക്രാന്ത് വിജയകരമായി പൂർത്തിയാക്കിയിരുന്നു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലിന്റെ പേരാണ് കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച കപ്പലിനും നൽകിയിരിക്കുന്നത്.

കൊച്ചി കപ്പൽ ശാലയിൽ എത്തുന്ന പ്രധാനമന്ത്രിയെ 150 അം​ഗ ​ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. വിക്രാന്തിന്റെ കമാൻഡിം​ഗ് ഓഫീസർ കമ്മഡോർ വിദ്യാധർ ഹാർകെ കമ്മിഷനിം​ഗ് വാറന്റ് വായിച്ച ശേഷം പ്രധാനമന്ത്രി കപ്പലിനുള്ളിൽ പ്രവേശിക്കും. യുദ്ധകപ്പലിന്റെ മുൻവശത്തെ ഡെക്കിൽ ദേശീയ പതാകയും പിൻവശത്തെ ഡെക്കിൽ പുതിയ സൈനിക പതാകയും പ്രധാനമന്ത്രി ഉയർത്തും. വിക്രാന്തിൽ സ്ഥാപിച്ചിട്ടുള്ള കമ്മീഷനിം​ഗ് ഫലകവും അനാച്ഛാദനം ചെയ്ത ശേഷമാകും പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യുക.

റേഡിയോ സിഗ്‌നലുകള്‍ സ്വീകരിക്കാനുള്ള രണ്ട് ഉപകരണങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ സാമഗ്രികളും വിക്രാന്തില്‍ ഘടിപ്പിച്ചു. ചെലവ് 2.13 ബില്ല്യന്‍ ഡോളര്‍. ഭാരം 45,000 ടണ്‍, നീളം 262 മീറ്റര്‍, ഉയരം 59 മീറ്റര്‍, ഡെക്കുകള്‍ 14. വേഗത 30 നോട്ടിക്കല്‍ മൈല്‍ (മണിക്കൂറില്‍ 56 കി.മീ.). 196 ഓഫീസര്‍മാര്‍, 1449 നാവികര്‍, 36 മുതല്‍ 40 വരെ വിമാനങ്ങള്‍ വഹിക്കും. 26 കോപ്ടറുകളും പേറും. താഴത്തെ നിലയിലെ ഹാങ്ങറുകളില്‍ നിന്ന് വിമാനം ഡെക്കില്‍ എത്തിക്കാന്‍ രണ്ട് ലിഫ്റ്റുകള്‍.

രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് വലിയ ആഘോഷമായാണ് നാട് കൊണ്ടാടുന്നത്. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണം പൂർത്തിയാക്കിയത്. രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രണ്ട് ഫുട്ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്‍റെ ഫ്ലൈറ്റ് ഡെക്കിന്. കൊച്ചി കപ്പൽ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പൽ നിർമിച്ചത്.

2007ലാണ് വിക്രാന്തിന്റെ നി‍ർമാണം ആരംഭിച്ചത്. 15 വർഷം കൊണ്ട് കപ്പൽ നിർമിക്കാൻ ചെലവായത് 20,000 കോടി രൂപയാണ്. 2021 ഓഗസ്റ്റ് മുതൽ ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി നടത്തിയ വിവിധ പരീക്ഷണങ്ങൾ വിക്രാന്ത് വിജയകരമായി മറികടന്നു. കഴിഞ്ഞ മാസം 28ന് കൊച്ചിൻ നാവിക സേനയ്ക്ക് കൈമാറി എങ്കിലും കപ്പൽ ഷിപ്പ്‍യാർഡിൽ നിന്ന് മാറ്റിയിട്ടില്ല. പ്രധാനമന്ത്രി കപ്പൽ രാജ്യത്തിന് സമർപ്പിക്കുന്നതോടെ ഐ എൻ എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും. ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗളൂരുവിലേക്ക് തിരിക്കും.

Meera Hari

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

7 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

7 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

8 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

9 hours ago