pm-inaugurated-ins-vikranth
കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 9.30 മുതലാണ് കൊച്ചി കപ്പൽ ശാലയിൽ ചടങ്ങുകൾ ആരംഭിച്ചത്. സമുദ്രത്തിന്റെ വെല്ലുവിളികളിൽ രാജ്യത്തിൻറെ ഉത്തരമാണ് വിക്രാന്ത് എന്ന് പ്രധാന മന്ത്രി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു . ഓരോ ഭാരതീയനും അഭിമാന നിമിഷം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്രാന്തിന്റെ സമർപ്പണത്തോടെ പുതിയ സൂര്യോദയത്തിന് രാജ്യം സാക്ഷ്യം വഹിക്കും. കൂടാതെ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രധാന മന്ത്രി അഭിനന്ദിച്ചു. പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രയാണ് വിക്രാന്ത് എന്നും അദ്ദേഹം പറഞ്ഞു.വിക്രാന്ത് പുതിയ വികസനത്തിന്റെ തുടക്കം എന്നും അദ്ദേഹം കൂട്ടി ചേർത്തു
വിക്രാന്ത് ആത്മ നിർമ്മത് ഭാരതത്തിന്റെ പ്രതീകം. കേരളത്തിന്റെ പുണ്യഭൂമിയിൽ നിന്ന് ഭാരതത്തിനായുള്ള നേട്ടമാണ് ഐ എൻ എസ് വിക്രാന്ത്. നാവിക സേനയ്ക്ക് കരുത്തും ആത്മധൈര്യവും കൂട്ടി ഐ എൻ എസ് വിക്രാന്ത് . അതിന്റെ പ്രയോജനം രാജ്യത്തോടൊപ്പം ലോകത്തിനും എന്നും അദ്ദേഹം പറഞ്ഞു . കൂടാതെ ശിവജിയുടെ പോരാട്ട വീര്യത്തെ പരാമർശിക്കാനും അദ്ദേഹം മറന്നില്ല.
സ്വയം പര്യാപ്തതയുടെ പ്രതീകമാണ് വിക്രാന്ത് എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി. വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് വലിയ ആഘോഷമായാണ് നാട് കൊണ്ടാടുന്നത്. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണം പൂർത്തിയാക്കിയത്. രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രണ്ട് ഫുട്ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്‍റെ ഫ്ലൈറ്റ് ഡെക്കിന്. കൊച്ചി കപ്പൽ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പൽ നിർമിച്ചത്.2007ലാണ് വിക്രാന്തിന്റെ നിർമാണം ആരംഭിച്ചത്. 15 വർഷം കൊണ്ട് കപ്പൽ നിർമിക്കാൻ ചെലവായത് 20,000 കോടി രൂപയാണ്. 2021 ഓഗസ്റ്റ് മുതൽ ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി നടത്തിയ വിവിധ പരീക്ഷണങ്ങൾ വിക്രാന്ത് വിജയകരമായി മറികടന്നു . പ്രധാനമന്ത്രി കപ്പൽ രാജ്യത്തിന് സമർപ്പിച്ചതോടെ ഐ എൻ എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമായി .
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…