Featured

സംഘി എന്ന് വിളിക്കുന്നതിൽ അഭിമാനം ; വൈറലായി വീഡിയോ !

ഒരു ദരിദ്രപുത്രൻ ഇന്നിതാ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നു. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നൽകി അനുഗ്രഹിച്ച ഇന്ത്യൻ ജനതയ്‌ക്ക് മുന്നിൽ നമ്രശിരസ്കനായി നരേന്ദ്ര മോദി എന്ന ജനനായകൻ പറഞ്ഞ വാക്കുകളാണിത്. പിന്നീടിങ്ങോട്ടുള്ള നാളുകളിൽ, ഒരു നിമിഷം പോലും കർമ്മ മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതെ ഇന്ത്യയെ, ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ഭാരതത്തെ ഇത്രമേൽ ഉയരങ്ങളിലെത്തിച്ചിരിക്കുമ്പോഴും സംഘി എന്ന് വിളിച്ചാണ് പ്രതിപക്ഷ പാർട്ടികൾ മോദിയെയും ബി.ജെ.പി പ്രവർത്തകരെയും പരിഹസിക്കുന്നത്. ഇപ്പോഴിതാ, അങ്ങനെ വിളിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമേയുള്ളു എന്ന് പറയുന്ന ഒരു യുവാവിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

നരേന്ദ്രമോദിയെ ഇന്ന് ലോകമെമ്പാടുലുള്ള ജനങ്ങൾ ആദരിക്കുകയാണ്. ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയിൽ എല്ലാ ലോകരാഷ്ട്രങ്ങളും അനുകൂലിക്കുകയാണ്. അതുപോലെ തന്നെ പിണറായി വിജയനും സംഘിയായ ഇ ശ്രീധരന്റെ സഹായം വേണ്ടി വന്നു സ്വപ്ന പദ്ധതിയായ കെ.റെയില് സഹായിക്കാനും. അപ്പോൾ അങ്ങനെയുള്ളവർ തങ്ങളെ സംഘിയെന്ന് വിളിച്ചാൽ സഹതാപമേയുള്ളുവെന്നും യുവാവ് വിഡിയോയിൽ പറയുന്നു. അതേസമയം, വികസനത്തിന് വേണ്ടി നിലകൊള്ളുമ്പോഴും ദരിദ്രരുടെ ജീവിതങ്ങളിൽ ഗുണപരമായ മാറ്റം കൊണ്ടു വരാൻ അശ്രാന്ത പരിശ്രമം നടത്തുകയും തന്റെ നയങ്ങൾ ഫലപ്രദമായി വിജയത്തിലെത്തിക്കാൻ ഔത്സുക്യം കാട്ടുകയും ചെയ്യുന്നു എന്നതാണ് നരേന്ദ്ര മോദിയെ രാജ്യത്തെ ആബാലവൃദ്ധം ജനങ്ങളുടെയും പ്രിയപ്പെട്ട നേതാവാക്കി മാറ്റുന്നത്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വട്നഗർ റെയിൽവേ സ്റ്റേഷനിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്റെ ഭരണ സാരഥ്യത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ പ്രയാണം, ഇന്ത്യ എന്ന സംസ്കൃതി ലോകത്തിന് മുന്നിൽ വെക്കുന്ന ഒരു പാഠപുസ്തകമാണ്.

admin

Recent Posts

അരുണാചല്‍ പ്രദേശിലും സിക്കിമിലും ഭരണത്തുടര്‍ച്ച| അരുണാചലില്‍ ബിജെപി

അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ഭരണം നേടി. അറുപതു സീററുകളുള്ള അരുണാചലില്‍ 46 സീറ്റില്‍ ബിജെപി വിജയിച്ചു. സിക്കിം…

26 mins ago

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറവ് ! കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ്…

2 hours ago

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി ! അക്രമി എത്തിയത് മൂന്ന് വർഷം മുമ്പ് മോഷണം പോയ ബൈക്കിൽ

ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന…

2 hours ago

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

3 hours ago