Kerala

ബിജെപി കൊടിമരത്തിൽ ഫ്ളക്സ് ബോർഡ് വച്ച് സിപിഎം പ്രവർത്തകരുടെ പ്രകോപനം ! ആറ്റുകാലിൽ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം !

ബിജെപി കൊടിമരത്തിന് മുന്നിൽ സിപിഎം പ്രവർത്തകർ ഫ്ളക്സ് ബോർഡ് വച്ചുണ്ടാക്കിയ പ്രകോപനത്തെത്തുടർന്നുണ്ടായ സംഭവ വികാസങ്ങൾ കൊണ്ട് ചെന്നെത്തിച്ചത് ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷത്തിൽ. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ആർഎസ്എസ് ബിജെപി കൊടിമരത്തിന് മുന്നിൽ സർക്കാരിന് അഭിവാദ്യമർപ്പിച്ച് കൊണ്ട് സിപിഎം പ്രവർത്തകർ ഫ്‌ളക്സ് ബോർഡ് സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

കഴിഞ്ഞ രണ്ട് ദിവസമായി ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുകയായിരുന്നു. കൊടിമരത്തിന് മുന്നിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡ് നീക്കം ചെയ്യണമെന്ന് ബിജെപി പ്രവർത്തകർ പോലീസിനോട് പല പ്രാവശ്യം ആവശ്യപ്പെടുകയും ചെയ്തു. അതിനിടെ കഴിഞ്ഞ ദിവസം നഗരസഭ ഈ ഫ്ളക്സ് ബോർഡും ബിജെപിയുടെ ചില കൊടി തോരണങ്ങളും നീക്കം ചെയ്തു. എന്നാൽ ഇതേ ഫ്ളക്സ് ബോർഡ് ഇന്ന് അതെ സ്ഥലത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇതോടെ ക്ഷമയുടെ നെല്ലിപ്പലക കണ്ട ബിജെപി പ്രവർത്തകർ ഈ ഫ്ളക്സ് ബോർഡ് വലിച്ച് കീറുകയും തുടർന്ന് സംഘർഷമുണ്ടാകുകയുമായിരുന്നു.

സ്ഥലത്തെത്തിയ പോലീസും ബിജെപി പ്രവർത്തകരുമായും സംഘർഷമുണ്ടായി. സംഭവത്തിൽ ഏതാനും ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് ഫോർട്ട് പോലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

5 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

9 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

9 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

22 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

22 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago