"പിആർഎസ് എൽഡേർസ്" എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നപ്പോൾ
പ്രായമായി എന്നതു കൊണ്ട് സമൂഹത്തിൽ നിന്ന് ഒരാളെ ഒറ്റപ്പെടുത്താനോ അവഗണിക്കപ്പെടാനോ പാടില്ല. ഓരോ വർഷവും വയോജനങ്ങളുടെ എണ്ണം വർധിക്കുകയാണ്.1950–നും 2020–നും ഇടയ്ക്ക് ആയൂർദൈർഘ്യം 60 ൽ നിന്ന് 76 ആയി ഉയർന്നതായി കണക്കുകൾ ചൂണ്ടികാട്ടുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 81 ആയി ഉയരുമെന്ന് മറ്റ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോകത്തിൽ ഇപ്പോൾ 90 കോടിയോളം 60 വയസ്സിന് മുകളിലുള്ളവരുണ്ടെന്നാണു കണക്ക്. 2036 ഓടെ കേരളത്തിൽ ജനസംഖ്യയുടെ 26 %വും വയോജനങ്ങളാകും. അതായത് ആകെ ജനസംഖ്യയുടെ നാലിലൊന്ന് പേർ.
നമുക്ക് മുന്നേ നടന്നവർ .. നമുക്ക് വഴി കാട്ടിത്തന്നവർ. അവരുടെ അനുഭവം ഭാവിയിലേക്ക് മുതൽ കൂട്ടാകുമെങ്കിലും ഒട്ടനവധി രോഗങ്ങളും അതിനോടനുബന്ധിച്ച ബുദ്ധിമുട്ടുകളും പ്രായത്തിന്റെ അവശതകളും അവരെ പിന്തുടരാൻ സാധ്യതകളേറെയാണ്. പ്രായം കൂടും തോറും അർബുദ രോഗബാധയുടെ സാധ്യതയും കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇന്ന് ജോലിക്കും പഠനത്തിനുമായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി പാർക്കുന്നവരാണ് നമ്മൾ മലയാളികൾ. ഈ പശ്ചാത്തലത്തിൽ നമ്മുടെ മാതാപിതാക്കൾക്ക് അസുഖം വരുകയോ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുകയോ ചെയ്‌താൽ അവരെ പരിചരിക്കാനും സാന്ത്വനപ്പെടുത്താനോ നമ്മൾ കൂടെ ഉണ്ടായി എന്ന് വരില്ല. ഈ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ് എന്നും ജനസേവനത്തിനായി നിലകൊള്ളുന്ന പിആർഎസ് ആശുപത്രിയുടെ “പിആർഎസ് എൽഡേർസ്” എന്ന പദ്ധതിയിലൂടെ. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടന്നു. മുതിർന്നവർക്ക് വേണ്ടിയുള്ള ഞങ്ങളുടെ പ്രതിബദ്ധത എന്ന പദ്ധതിയുടെ ടാഗ് ലൈനിൽ തന്നെ പദ്ധതിയുടെ ലക്ഷ്യം തിരിച്ചറിയപ്പെടുകയാണ്. അനുയോജ്യമായ വയോജന പരിചരണം, വീടുകളിലെത്തിയുള്ള സേവനം, കാത്ത് നിൽക്കൽ ഒഴിവാക്കാൻ പ്രത്യേകം കൗണ്ടർ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…