Saturday, April 27, 2024
spot_img

നമുക്ക് മുന്നേ നടന്നവർ .. നമുക്ക് വഴി കാട്ടിത്തന്നവർ.. അവർക്ക് തണലായി ഇനി പിആർഎസ് ഹോസ്പിറ്റൽ; വയോജന സേവനം ലക്ഷ്യമിട്ടുള്ള “പിആർഎസ് എൽഡേർസ്” പദ്ധതി ഉദ്ഘാടനം ചെയ്തു

പ്രായമായി എന്നതു കൊണ്ട് സമൂഹത്തിൽ നിന്ന് ഒരാളെ ഒറ്റപ്പെടുത്താനോ അവഗണിക്കപ്പെടാനോ പാടില്ല. ഓരോ വർഷവും വയോജനങ്ങളുടെ എണ്ണം വർധിക്കുകയാണ്.1950–നും 2020–നും ഇടയ്ക്ക് ആയൂർദൈർഘ്യം 60 ൽ നിന്ന് 76 ആയി ഉയർന്നതായി കണക്കുകൾ ചൂണ്ടികാട്ടുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 81 ആയി ഉയരുമെന്ന് മറ്റ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോകത്തിൽ ഇപ്പോൾ 90 കോടിയോളം 60 വയസ്സിന് മുകളിലുള്ളവരുണ്ടെന്നാണു കണക്ക്. 2036 ഓടെ കേരളത്തിൽ ജനസംഖ്യയുടെ 26 %വും വയോജനങ്ങളാകും. അതായത് ആകെ ജനസംഖ്യയുടെ നാലിലൊന്ന് പേർ.

നമുക്ക് മുന്നേ നടന്നവർ .. നമുക്ക് വഴി കാട്ടിത്തന്നവർ. അവരുടെ അനുഭവം ഭാവിയിലേക്ക് മുതൽ കൂട്ടാകുമെങ്കിലും ഒട്ടനവധി രോഗങ്ങളും അതിനോടനുബന്ധിച്ച ബുദ്ധിമുട്ടുകളും പ്രായത്തിന്റെ അവശതകളും അവരെ പിന്തുടരാൻ സാധ്യതകളേറെയാണ്. പ്രായം കൂടും തോറും അർബുദ രോഗബാധയുടെ സാധ്യതയും കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇന്ന് ജോലിക്കും പഠനത്തിനുമായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി പാർക്കുന്നവരാണ് നമ്മൾ മലയാളികൾ. ഈ പശ്ചാത്തലത്തിൽ നമ്മുടെ മാതാപിതാക്കൾക്ക് അസുഖം വരുകയോ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുകയോ ചെയ്‌താൽ അവരെ പരിചരിക്കാനും സാന്ത്വനപ്പെടുത്താനോ നമ്മൾ കൂടെ ഉണ്ടായി എന്ന് വരില്ല. ഈ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ് എന്നും ജനസേവനത്തിനായി നിലകൊള്ളുന്ന പിആർഎസ് ആശുപത്രിയുടെ “പിആർഎസ് എൽഡേർസ്” എന്ന പദ്ധതിയിലൂടെ. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടന്നു. മുതിർന്നവർക്ക് വേണ്ടിയുള്ള ഞങ്ങളുടെ പ്രതിബദ്ധത എന്ന പദ്ധതിയുടെ ടാഗ് ലൈനിൽ തന്നെ പദ്ധതിയുടെ ലക്ഷ്യം തിരിച്ചറിയപ്പെടുകയാണ്. അനുയോജ്യമായ വയോജന പരിചരണം, വീടുകളിലെത്തിയുള്ള സേവനം, കാത്ത് നിൽക്കൽ ഒഴിവാക്കാൻ പ്രത്യേകം കൗണ്ടർ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.

Related Articles

Latest Articles