vijeesh
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജീഷ് ഹർജി സമർപ്പിച്ചിരുന്നു.
ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നുണ്ടായിരുന്നു. നടിയെ ആക്രമിക്കാനുള്ള സംഘത്തില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയോടൊപ്പം അത്താണി മുതല്‍ വാഹനത്തില്‍ വിജീഷും ഉണ്ടായിരുന്നു. വിജീഷിനുംകൂടി ജാമ്യം ലഭിച്ചതോടെ കേസില്‍ ഇനി പള്‍സര്‍ സുനി മാത്രമാണ് ജയിലിലുള്ളത്. സുനി പലതവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അതെല്ലാം തള്ളുകയായിരുന്നു.
അതേസമയം, കേസിലെ സാക്ഷിയായ ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചോദ്യം ചെയ്യലിനിടെ ഇയാളെ ഉപദ്രവിക്കരുതെന്ന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍.വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നും, തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണം സംഘം നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സാഗര്‍ ഹര്‍ജി നല്‍കിയത്. സാഗറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…
ദില്ലി : ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നിൽ വിളിച്ചോതിക്കൊണ്ട് ഐ.എൻ.എസ്. അരിഘട്ട് (INS Arighaat) ആണവ അന്തർവാഹിനിയിൽ നിന്ന്…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം കോർപറേഷനിലെ മേയർ , ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വി വി രാജേഷ് മേയർ സ്ഥാനത്തേക്കും…
ബംഗ്ലാദേശ് ഇടക്കാല സർക്കാരിൽനിന്ന് ഉപദേശകർ കൂട്ടത്തോടെ രാജിവെക്കുന്നത് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുന്നു. സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രത്യേക ഉപദേഷ്ടാവ്…