Featured

രാജ്യത്തിന് വേണ്ടി വരിച്ച സി ആര്‍ പി എഫ് ജവാന്റെ മകളെ ദത്തെടുക്കാനൊരുങ്ങി വനിതാ ഐ എ എസ് ഓഫീസര്‍; പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും വിവാഹവും ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും

പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച സി ആര്‍ പി എഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യാറായി വനിതാ ഐ എ എസ് ഓഫീസര്‍. ബിഹാറിലെ ഷെയ്ഖ്പുര ജില്ലാ മജിസ്ട്രേറ്റ് ഇനായത് ഖാനാണ് ബിഹാറില്‍ നിന്നുള്ള സഞ്ജയ് കുമാര്‍ സിന്‍ഹ, രത്തന്‍ ഠാക്കൂര്‍ എന്നീ ജവാന്മാരുടെ മക്കളില്‍നിന്ന് ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. പത്തൊമ്പതും ഇരുപത്തിരണ്ടും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ പിതാവായിരുന്നു സഞ്ജയ്. രത്തന്‍ കുമാറിന് നാലുവയസ്സുള്ള ഒരു മകനുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭം ധരിച്ചിരിക്കുകയാണ്.

കളക്ടറേറ്റില്‍ സഞ്ജയ് കുമാറിന്റെയും രത്തന്റെയും അനുസ്മരണത്തിനായി ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു ഇനായത് തന്റെ സന്നദ്ധത അറിയിച്ചത്. സഞ്ജയുടെയും രത്തന്റെയും മക്കളെ കുറിച്ചുള്ള വിവരങ്ങള്‍ തന്നെ അറിയിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അവരില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും വിവാഹവും ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നുമാണ് അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ആഗ്രാ സ്വദേശിനിയായ ഇനായത്, 2012 ബാച്ച്‌ ഉദ്യോഗസ്ഥയാണ്.

admin

Recent Posts

റായ്ബറേലിയിലും രാഹുലിന് പരാജയം നേരിടേണ്ടി വരും; ജനങ്ങൾ കോൺഗ്രസിനെ മടുത്തിരിക്കുന്നു;തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പോലും നേതാക്കൾക്ക് ഭയമാണെന്ന് അനുരാഗ് താക്കൂർ

ഹമീർപൂർ: വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രണ്ടിടത്തും രാഹുലിന്…

1 min ago

രാഹുലിന് റായ്ബറേലിയിൽ കിട്ടിയ സ്വീകരണം കണ്ടോ ?

രാഹുലിനെ റായ്ബറേലിക്കും വേണ്ടേ ? വീഡിയോ കാണാം...

28 mins ago

താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം; പ്രതികളായ നാലു പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

മലപ്പുറം: താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തില്‍ പ്രതികളായ നാല് പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളെ…

32 mins ago

വൈദ്യുതി നിലച്ചു! പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചു; പോലീസിൽ പരാതി നൽകി ഓഫീസ് ജീവനക്കാർ

കോഴിക്കോട് : വൈദ്യൂതി നിലച്ചതിനു പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചതായി പരാതി. കോഴിക്കോട് പന്തീരാങ്കാവിലാണ് ഒരു സംഘം…

58 mins ago

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകം; യുവതി മൊഴിയില്‍ പറഞ്ഞ യുവാവിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍…

1 hour ago

മേയറും ഭർത്താവും ചേർന്ന് ജോലി തെറിപ്പിച്ച ആദ്യയാളല്ല യദു !

കുട്ടി മേയറുടെയും എംഎൽഎയുടെയും ധാർഷ്ട്യം കണ്ടോ ?

1 hour ago