സാം കറൻ – ഷാരൂഖ് ഖാൻ സഖ്യം ബാറ്റിങ്ങിനിടെ
ധരംശാല : ഇന്ത്യൻ പ്രിമിയർ ലീഗിലെ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 188 റൺസിന്റെ താരതമ്യേനെ ഉയർന്ന വിജയലക്ഷ്യം. ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്. 31 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 49 റൺസുമായി പുറത്താകാതെ നിന്ന സാം കറനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. രാജസ്ഥാനായി നവ്ദീപ് സെയ്നി നാല് മൂന്നു വിക്കറ്റ് വീഴ്ത്തി.
ആറാം വിക്കറ്റിൽ ഒന്നിച്ച സാം കറൻ – ഷാരൂഖ് ഖാൻ സഖ്യമാണ് പഞ്ചാബ് സ്കോർ 180 കടത്തിയത്. യുസ്‌വേന്ദ്ര ചെഹൽ എറിഞ്ഞ 19–ാം ഓവറിൽ മൂന്നു സിക്സും രണ്ടു ഫോറും സഹിതം 28 റൺസാണ് സഖ്യം അടിച്ച് കൂട്ടിയത്. അവസാന ഓവർ എറിയാനെത്തിയ ന്യൂസിലാൻഡ് പേസർ ട്രെന്റ് ബോൾട്ടിനെതിരെ ഒരു സിക്സും രണ്ടു ഫോറും സഹിതം 18 റൺസും അടിച്ചുകൂട്ടി. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് അടിച്ചെടുത്തത് 37 പന്തിൽ 73 റൺസാണ്! ഷാരൂഖ് 23 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 41 റൺസുമായി പുറത്താകാതെ നിന്നു.
ഒരു ഘട്ടത്തിൽ നാലിന് 50 റൺസ് എന്ന നിലയിൽ തകർച്ചയിലേക്ക് കൂപ്പ് കുത്തിയ പഞ്ചാബിന് അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത സാം കറൻ – ജിതേഷ് ശർമ സഖ്യത്തിന്റെ പ്രകടനമാണ് ആദ്യം പിടിവള്ളിയായത്. ജിതേഷ് ശർമ 28 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 44 റൺസെടുത്തു.
അഥർവ ടായ്ഡെ 12 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 19 റൺസെടുത്തും ക്യാപ്റ്റൻ ശിഖർ ധവാൻ 12 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 17 റണ്‍സെടുത്തും പുറത്തായി. അതേസമയം, കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ ഓപ്പണർ പ്രഭ്സിമ്രാൻ സിങ് രണ്ടു പന്തിൽ രണ്ടു റൺസെടുത്ത് പുറത്തായി, 13 പന്തിൽ ഒൻപതു റൺസെടുത്ത ലിയാം ലിവിങ്സ്റ്റണും ഇന്ന് ഒന്നും കാര്യമായി തിളങ്ങാനായില്ല.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…