ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ശതാബ്‌ദി ആചാരണത്തിന്റെ ഭാഗമായി പഞ്ചാബ് സർക്കാർ നിർമ്മിക്കുന്നത് ഏറെ പ്രത്യേകതകൾ നിറഞ്ഞ സ്മാരകം. പഞ്ചാബ് സംസ്ഥാനത്തിലെ 13000 ഗ്രാമങ്ങളിൽ നിന്നുള്ള മണ്ണ് ശേഖരിച്ച് ഒരുക്കുന്ന തറയിലായിരിക്കും സ്മാരകം ഉയരുന്നത്.
ഇതിനായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളെയും ഏകോപിപ്പിക്കാൻ ഒരു നോഡൽ ഓഫീസറെ പഞ്ചാബ് സർക്കാർ നിയോഗിച്ചു. അമൃതസറിലാണ് സ്മാരകം ഉയരുക എന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും നഗരത്തിൽ എവിടെ എന്ന് കൃത്യമായ വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംസ്ഥാന സാംസ്കാരിക വകുപ്പും ടൂറിസം വകുപ്പുമാണ് മറ്റ് വകുപ്പുകളുടെ സഹായത്തോടെ സ്മാരക നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
പദ്ധതി യുവജനങ്ങൾക്കിടയിൽ സ്വാതന്ത്ര്യത്തിന്റെയും ദേശീയതയുടെ ജ്വാലയുണർത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു.
1919 ഏപ്രിൽ 13നാണ് കേണൽ റജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം നിരായുധരായ ജനങ്ങൾക്കു നേരെ ജാലിയൻ വാലാബാഗ് കോട്ടക്കുള്ളിൽ നിറയൊഴിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് 379 പേരാണ് വെടിയുണ്ടയേറ്റ് മൈതാനത്ത് മരിച്ചു വീണത്. 1200 ഓളം പേർക്ക് സംഭവത്തിൽ പരിക്കേറ്റു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…