Friday, March 29, 2024
spot_img

ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ശതാബ്‌ദി ആചാരണം; പഞ്ചാബ് സർക്കാർ നിർമ്മിക്കുന്നത് ഏറെ പ്രത്യേകതകൾ നിറഞ്ഞ സ്മാരകം

ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ശതാബ്‌ദി ആചാരണത്തിന്റെ ഭാഗമായി പഞ്ചാബ് സർക്കാർ നിർമ്മിക്കുന്നത് ഏറെ പ്രത്യേകതകൾ നിറഞ്ഞ സ്മാരകം. പഞ്ചാബ് സംസ്ഥാനത്തിലെ 13000 ഗ്രാമങ്ങളിൽ നിന്നുള്ള മണ്ണ് ശേഖരിച്ച് ഒരുക്കുന്ന തറയിലായിരിക്കും സ്മാരകം ഉയരുന്നത്.

ഇതിനായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളെയും ഏകോപിപ്പിക്കാൻ ഒരു നോഡൽ ഓഫീസറെ പഞ്ചാബ് സർക്കാർ നിയോഗിച്ചു. അമൃതസറിലാണ് സ്മാരകം ഉയരുക എന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും നഗരത്തിൽ എവിടെ എന്ന് കൃത്യമായ വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംസ്ഥാന സാംസ്കാരിക വകുപ്പും ടൂറിസം വകുപ്പുമാണ് മറ്റ് വകുപ്പുകളുടെ സഹായത്തോടെ സ്മാരക നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

പദ്ധതി യുവജനങ്ങൾക്കിടയിൽ സ്വാതന്ത്ര്യത്തിന്റെയും ദേശീയതയുടെ ജ്വാലയുണർത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു.

1919 ഏപ്രിൽ 13നാണ് കേണൽ റജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം നിരായുധരായ ജനങ്ങൾക്കു നേരെ ജാലിയൻ വാലാബാഗ് കോട്ടക്കുള്ളിൽ നിറയൊഴിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് 379 പേരാണ് വെടിയുണ്ടയേറ്റ് മൈതാനത്ത് മരിച്ചു വീണത്. 1200 ഓളം പേർക്ക് സംഭവത്തിൽ പരിക്കേറ്റു.

Related Articles

Latest Articles