CRIME

സിദ്ധു മൂസേവാല കൊലക്കേസ് ; കൊലപാതകത്തിൽ പഞ്ചാബി ഗായിക അഫ്‌സാന ഖാന് പങ്ക്? ഗായികയെ അഞ്ച് മണിക്കൂർ ചോദ്യം ചെയ്ത് എൻ ഐ എ

പഞ്ചാബ് :ഗായകന്‍ സിദ്ധു മൂസേവാല കൊലക്കേസുമായി ബന്ധപ്പെട്ട്. പ്രശസ്ത പഞ്ചാബി ഗായിക അഫ്‌സാന ഖാനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. സിദ്ധു മൂസേവാലയെ തന്റെ സഹോദരനായാണ് കാണുന്നതെന്ന് അഫ്‌സാന പറഞ്ഞു .

കേസില്‍ ഉള്‍പ്പെട്ട ഗുണ്ടാസംഘങ്ങളുടെ കണ്ണികളെക്കുറിച്ച് എന്‍ഐഎ സംഘത്തിന് അഫ്‌സാനയില്‍ നിന്ന് വിവരം ലഭിച്ചതായാണ് റിപ്പോർട്ട് . മൂസേവാലയുടെ കൊലപാതകത്തില്‍ അഫ്സാന ഖാന് പങ്കുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. അടുത്തിടെ ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് എന്‍ഐഎ നടത്തിയ രണ്ടാം ഘട്ട റെയ്‌ഡിൽ ഗായികയുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു . ലോറന്‍സ് ബിഷ്‌ണോയി-ഗോള്‍ഡി ബ്രാര്‍ സംഘത്തിന്റെ എതിര്‍ ചേരിയിലുള്ള ബാംബിഹയുടെ സംഘവുമായി അഫ്സാനയ്ക്ക് ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ സംശയം. മുസേവാലയുടെ കൊലപാതകം ആസൂത്രണം ചെയ്തുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ബിഷ്ണോയി സംഘം കേസിലെ പ്രതികളായത്.

admin

Recent Posts

പന്തീരാങ്കാവ് സ്ത്രീധന പീഡനം ! എസ്എച്ച്ഒ യ്ക്ക് സസ്‌പെൻഷൻ ! നടപടി കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാൽ

കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…

9 mins ago

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

39 mins ago

എടിഎം കാർഡ് ഉപയോഗിച്ചത് പിടിവള്ളിയായി ! കാണാതായ ആളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…

46 mins ago

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

1 hour ago