elon-musk-to-handle-twitter
ട്വിറ്റർ ഏറ്റെടുക്കൽ നടപടികൾ വേഗതത്തിലാക്കാൻ എലോൺ മസ്ക്. വെള്ളിയാഴ്ച്ചയോടെ നടപടികൾ അവസാനിപ്പിക്കാൻ പദ്ധതിയെന്ന് റിപ്പോർട്ട്. കരാർ പൂർത്തിയാക്കാൻ യുഎസ് കോടതി നിശ്ചയിച്ച സമയപരിധി പാലിക്കാനുള്ള ശ്രമം മസ്ക് ആരംഭിച്ചു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നീക്കം. എന്നാൽ വിഷയത്തോട് പ്രതികരിക്കാൻ ട്വിറ്റർ തയ്യാറായിട്ടില്ല.
വാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്റർ ഓഹരികൾ കുതിച്ചുയർന്നു. ചൊവ്വാഴ്ച്ച 3 ശതമാനം ഉയർന്ന് ഓഹരിവില 52.95 ഡോളറിലെത്തി. നേരത്തെ ഏപ്രിലിലാണ് ട്വിറ്റർ വാങ്ങാൻ എലോൺ മസ്ക് തീരുമാനം എടുത്തത്. എന്നാൽ ജൂലൈയിൽ, വ്യാജ-സ്പാം ബോട്ട് അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം കരാർ അവസാനിപ്പിക്കുകയാണെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ ട്വിറ്റർ മസ്കിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനം എടുക്കുകയായിരുന്നു. തുടർന്ന് മസ്ക് ട്വിറ്റർ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് വരികയായിരുന്നു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…