ഉത്തരാഖണ്ഡിന്റെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ദേവഭൂമിയിൽ ആദ്യമായി തുടർഭരണം നേടിയെടുത്ത ബിജെപിയെ നയിക്കാൻ വീണ്ടും പുഷ്കർ സിംഗ് ധാമി. ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് ഈ തീരുമാനം. മാർച്ച് 23 ന് സത്യപ്രതിജ്ഞ നടക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഡെറാഡൂണിലെ പാർട്ടി ഓഫീസിൽ നടന്ന പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിലാണ് ധാമിയെ വീണ്ടും നേതാവായി തിരഞ്ഞെടുത്തത്. ഉത്തരാഖണ്ഡിൽ ബിജെപിയ്ക്കായി ചരിത്ര നേട്ടം കൊയ്ത നേതാവിനെത്തന്നെ മുഖ്യമന്ത്രിയായി മതിയെന്ന് യോഗം തീരുമാനിച്ചു.
കഴിഞ്ഞ ഫെബ്രുവരി 14 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 70 ൽ 47 സീറ്റും തൂത്തുവാരിയെങ്കിലും പുഷ്കർ സിംഗ് ധാമി പരാജയപ്പെട്ടിരുന്നു.അദ്ദേഹം പരാജയപ്പെട്ടത് ഖാട്ടിമ നിയോജക മണ്ഡലത്തിൽ നിന്നാണ് . എന്നാൽ തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ച നേതാവിനെ മാറ്റി നിർത്താൻ സാധിക്കില്ലെന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും ഒന്നിച്ച് തീരുമാനിക്കുകയായിരുന്നു.അതേസമയം പുഷ്കർ സിംഗ് ധാമിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുവെന്ന് പ്രതിരോധ മന്ത്രിയും ഉത്തരാഖണ്ഡിലെ പാർട്ടി നിരീക്ഷകനുമായ രാജ്നാഥ് സിംഗ് അറിയിച്ചു. മാത്രമല്ല ധാമിയുടെ നേതൃത്വത്തിൽ ഉത്തരാഖണ്ഡിൽ വികസനം ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…