pushpa-movie 2
തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം ഓഗസ്റ്റില്‍ എത്തുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവായ വൈ രവിശങ്കര്‍ അറിയിച്ചിരുന്നു. എന്നാലിപ്പോഴിതാ, ഒന്നാം ഭാഗത്തിലെ നായികയായിരുന്ന രശ്മിക മന്ദാന രണ്ടാം ഭാഗത്തിലും ഉണ്ടാവുമോയെന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് രവിശങ്കര്‍.
രണ്ടാം ഭാഗത്തില്‍ രശ്മികയുടെ കഥാപാത്രമായ ശ്രീവല്ലി കൊല്ലപ്പെടാൻ സാധ്യത കൂടുതലാണെന്ന് ഒരു മാധ്യമം വ്യക്തമാക്കിയിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയായതിന് പിന്നാലെയാണ് നിര്‍മാതാവ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പ്രചരിക്കുന്ന വാര്‍ത്തകര്‍ തെറ്റാണെന്നും ചിത്രത്തിന്റെ കഥ ഇതുവരെ ഇതുവരെ കേട്ടില്ലെന്നുമാണ് രവിശങ്കര്‍ പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് കാര്യം വ്യക്തമാക്കിയത്.
2021 ഡിസംബര്‍ 17നാണ് ഒന്നാം ഭാഗമായ പുഷ്പ ദി റൈസ് റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍വരെ ശ്രദ്ധയായതാണ്. പുഷ്പ ദ് റൂള്‍ എന്നു പേരിട്ട രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് സുകുമാര്‍ തന്നെയാണ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായാല്‍ ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. നവംബറില്‍ ചിത്രം തിയേറ്ററില്‍ എത്തിക്കാനും ആലോചനയുണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…