Thursday, April 25, 2024
spot_img

രശ്‌മിക മന്ദനയുടെ കഥാപാത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിൽ മരിക്കുമോ?? ഒടുവിൽ സൂചന നൽകി ചിത്രത്തിന്റെ നിർമ്മാതാവ്

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം ഓഗസ്റ്റില്‍ എത്തുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവായ വൈ രവിശങ്കര്‍ അറിയിച്ചിരുന്നു. എന്നാലിപ്പോഴിതാ, ഒന്നാം ഭാഗത്തിലെ നായികയായിരുന്ന രശ്മിക മന്ദാന രണ്ടാം ഭാഗത്തിലും ഉണ്ടാവുമോയെന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് രവിശങ്കര്‍.

രണ്ടാം ഭാഗത്തില്‍ രശ്മികയുടെ കഥാപാത്രമായ ശ്രീവല്ലി കൊല്ലപ്പെടാൻ സാധ്യത കൂടുതലാണെന്ന് ഒരു മാധ്യമം വ്യക്തമാക്കിയിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയായതിന് പിന്നാലെയാണ് നിര്‍മാതാവ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പ്രചരിക്കുന്ന വാര്‍ത്തകര്‍ തെറ്റാണെന്നും ചിത്രത്തിന്റെ കഥ ഇതുവരെ ഇതുവരെ കേട്ടില്ലെന്നുമാണ് രവിശങ്കര്‍ പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് കാര്യം വ്യക്തമാക്കിയത്.

2021 ഡിസംബര്‍ 17നാണ് ഒന്നാം ഭാഗമായ പുഷ്പ ദി റൈസ് റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍വരെ ശ്രദ്ധയായതാണ്. പു​ഷ്‌​പ​ ​ദ് ​റൂ​ള്‍​ ​എ​ന്നു​ ​പേ​രി​ട്ട​ ​ര​ണ്ടാം​ ​ഭാ​ഗം​ ​സം​വി​ധാ​നം​ ​ചെയ്യുന്നത് സു​കു​മാ​ര്‍ തന്നെയാണ്.​ ചിത്രത്തിന്റെ​ ​തി​ര​ക്ക​ഥ​ ​പൂ​ര്‍​ത്തി​യാ​യാല്‍​ ​ഓ​ഗ​സ്റ്റി​ല്‍​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​ന​വം​ബ​റി​ല്‍​ ​ചി​ത്രം​ ​തി​യേ​റ്റ​റി​ല്‍​ ​എ​ത്തി​ക്കാനും ആലോചനയുണ്ട്.​ ​

Related Articles

Latest Articles