കോതമംഗലത്ത് നിന്നും മറ്റൊരു നാട്ടാനയുമായുള്ള സംഘർഷത്തെ തുടർന്ന് കാട്ടിലേക്ക് ഓടിപ്പോയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. ആനയെ കണ്ടെത്താൻ മൂന്നാറിൽ നിന്നടക്കം ആർ ആർ ടി സംഘം സ്ഥലത്ത് എത്തിയിരുന്നു. ആനയ്ക്ക് കാര്യമായ പരിക്കുകളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും നൽകി അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാൻ പാപ്പാന്മാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ആറരവരെ ആനയ്ക്കായി തെരച്ചിൽ നടത്തിയിരുന്നു. ഉൾക്കാട്ടിലേക്ക് കടന്നിട്ടുണ്ടാകാം എന്ന നിഗമനത്തിൽ ഇന്നലെ തെരച്ചിൽ നിർത്തിയിരുന്നു. ഇന്ന് രാവിലെ പുനരാരംഭിച്ച തെരച്ചിലിലാണ് ആനയെ കണ്ടെത്തിയത്,
ഇന്നലെ കോതമംഗലത്തെ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ മറ്റൊരു നാട്ടാനയുമായി ഉണ്ടായ സംഘർഷത്തിനൊടുവിലാണ് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിയത്. മൂന്ന് പിടിയാനകളെയും രണ്ട് കൊമ്പനാനകളെയുമാണ് സിനിമ ചിത്രീകരണത്തിനായി കൊണ്ടുവന്നിരുന്നത്. ഇതിലെ മറ്റൊരു കൊമ്പനാനയുമായിട്ടാണ് സാധു കൊമ്പുകോർത്തത്.
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…