പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ
ദില്ലി : യുക്രെയ്ൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായി അലാസ്‌കയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. കൂടിക്കാഴ്ചയിലെ വിലയിരുത്തലുകളും വിശദാംശങ്ങളും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിൻ പ്രധാനമന്ത്രിയുമായി സംസാരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്ന ഭാരതത്തിന്റെ നിലപാട് നരേന്ദ്രമോദി ഈ സംഭാഷണത്തിൽ ആവർത്തിച്ചു. വിഷയത്തിൽ ഭാരതത്തിന്റെ പൂർണ പിന്തുണ പുടിന് ഉറപ്പ് നൽകുകയും ചെയ്തു. റഷ്യൻ പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി സഹകരണ വിഷയങ്ങളും ചർച്ച ചെയ്തു. ആറുവർഷത്തിനുശേഷമാണ് ട്രമ്പും പുതിനും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. യുക്രെയ്‌നിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അലാസ്‌കയിൽ മൂന്നുമണിക്കൂറോളമാണ് ഇരുവരും അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയത്. ചർച്ചയിൽ അന്തിമ കരാറുകൾ രൂപപ്പെട്ടില്ലെങ്കിലും വലിയ പുരോഗതിയുണ്ടായെന്ന് ട്രമ്പ് പിന്നീട് അറിയിച്ചു.
ചർച്ചയുടെ കൂടുതൽ വിവരങ്ങൾ ഇരുനേതാക്കളും വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും പുടിനൊപ്പം വിദേശകാര്യ മന്ത്രി സെർഗെയി ലാവ്‌റോവും ചർച്ചയിൽ പങ്കെടുത്തു. ട്രമ്പ് -പുടിൻ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഉടൻതന്നെ പ്രധാനമന്ത്രിയെ അറിയിച്ചതിലൂടെ, ആഗോള വിഷയങ്ങളിൽ ഭാരതത്തിന്റെ നിലപാടുകൾക്ക് റഷ്യ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…