കോഴിക്കോട്: കോഴിക്കോടിൽ തകരാറില്ലാത്ത റോഡില്‍ ടാറിംഗ് നടത്തിയ സംഭവത്തില്‍ രണ്ട് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ നടപടി.
കുന്ദമംഗലം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇ. ബിജുവിനും ഓവര്‍സിയര്‍ പി.കെ ധന്യയ്ക്കുമെതിരെയാണ് നടപടി.
കോഴിക്കോട് മെഡിക്കല്‍ കോളേജ്-കാരന്തൂര്‍ റോഡിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് മായനാട് ഒഴുക്കരയിലെ തകരാറില്ലാത്ത റോഡും ഇവര്‍ ടാര്‍ ചെയ്തത്. ടാറുചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അത് തടഞ്ഞിരുന്നു.
എന്നാൽ വിള്ളല്‍ പോലുമില്ലാത്ത റോഡിലാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ വീണ്ടും ടാറിംഗിന് ഒരുങ്ങിയത്. റോഡില്‍ 17 മീറ്ററോളം നീളത്തിലാണ് മെറ്റല്‍ നിരത്തിയത്. റോഡിലെ കുഴി അടക്കാനാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ മെറ്റല്‍ നിരത്തിയ സ്ഥലത്ത് കുഴികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.
തുടർന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതോടെ മന്ത്രി മുഹമ്മദ് റിയാസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊതുനിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തുകയും അവര്‍ക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
ടോങ്ക്: പുതുവത്സരത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ രാജസ്ഥാനിലെ ടോങ്ക്-ജയ്പൂർ ദേശീയപാതയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. ഇന്ന്…
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇസ്ലാമിസ്റ്റ് പ്രീണനത്തിനായി ഹിന്ദു വിശ്വാസചിഹ്നങ്ങളെ അപമാനിക്കുന്ന ഇടത് രാഷ്ട്രീയം വീണ്ടും. ശിവലിംഗം, ഭാരതമാതാവ്, അയ്യപ്പൻ, ഗുരുവായൂരപ്പൻ—എന്നിവയ്‌ക്കെതിരായ തുടർച്ചയായ…
ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…
പന്ത്രണ്ടു വർഷമായി മതപരിവർത്തനം ! നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണവും അറസ്റ്റും ! മലയാളി പാതിരിയെ രക്ഷിക്കാൻ സി എസ്…