Kerala

പോലീസ് ആണെന്നറിയാതെ കളിത്തോക്ക് എടുത്തു നീട്ടി: തൃശൂരിൽ ക്വട്ടേഷന്‍ സംഘം പിടിയിൽ

തൃശൂർ: പോലീസ് ആണെന്നറിയാതെ കളിത്തോക്ക് എടുത്ത് ഷൂട്ട് ചെയ്യാൻ ഒരുങ്ങിയ ക്വട്ടേഷന്‍,(Goons Attack) കവര്‍ച്ചാ സംഘം പിടിയില്‍. തൃശൂര്‍ പൂമല സ്വദേശികളായ തെറ്റാലിക്കല്‍ ജസ്റ്റിന്‍ ജോസ്, വട്ടോളിക്കല്‍ സനല്‍, അത്താണി സ്വദേശി ആറ്റത്തറയില്‍ സുമോദ്, വടക്കാഞ്ചേരി കല്ലമ്പ്ര സ്വദേശി മണലിപറമ്പില്‍ ഷിബു എന്നിവരാണ് പിടിയിലായത്. ജില്ലയിലെ ബാര്‍ ഹോട്ടലില്‍ ഈസ്റ്റ് പൊലീസും ഷാഡോ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നാലംഗ കവര്‍ച്ച സംഘം അറസ്റ്റിലായത്. പ്രതികളിൽ ഒരാൾ പൊലീസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ടു. അതേസമയം നമ്പര്‍ പ്ലേറ്റ് ഇല്ലാതെ രണ്ടു ബൈക്കുകളിലായി സംഘം സഞ്ചരിക്കുന്നത് അറിഞ്ഞ് ഷാഡോ പൊലീസ് പിന്തുടരുകയായിരുന്നു. തുടർന്ന് പൊലീസ് ആണെന്നറിയാതെ ഇവര്‍ തോക്കെടുത്തു നീട്ടുകയയിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം ഈസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

ഇതിന് പിന്നാലെ പ്രതികൾ ദിവാന്‍ജിമൂലയിലെ ബാറിലേക്കു കയറിയപ്പോള്‍ പൊലീസ് സംഘം എത്തുകയായിരുന്നു. ഇവരില്‍ നിന്നും ആക്രമണത്തിനുപയോഗിക്കുന്ന കുരുമുളക് സ്‌പ്രേ, യഥാര്‍ത്ഥ തോക്ക് എന്ന് തോന്നുന്ന ഡമ്മി തോക്ക്, വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് എന്നിവ കണ്ടെടുത്തു. മാത്രമല്ല ഇപ്പോൾ അറസ്റ്റിലായ സംഘതിനെത്തിരെ വടക്കാഞ്ചേരി, വിയ്യൂര്‍, മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്.
അതേസമയം പ്രതികള്‍ ബാര്‍ ഹോട്ടലില്‍ മുറിയെടുത്ത് കവര്‍ച്ചക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

23 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

1 day ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

1 day ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

2 days ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

2 days ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

2 days ago