ആർ. അശ്വിൻ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെ
ഡൊമിനിക്ക : ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരം കഴിഞ്ഞപ്പോൾ ഒരു പിടി റെക്കോർഡുകളാണ് താരം സ്വന്തം പേരിലാക്കിയത്. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി താരം 12 വിക്കറ്റാണ് വീഴ്ത്തിയത്.
ആദ്യ ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റെടുത്ത അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകൾ കൂടി കറക്കി വീഴ്ത്തി. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളര്‍ എന്ന റെക്കോഡ് അശ്വിൻ തന്റെ പേരിലാക്കി. 271 മത്സരങ്ങളില്‍ നിന്നായി 709 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. 365 മത്സരങ്ങള്ളിൽ നിന്നായി 707 വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ സിങ്ങിന്റെ പേരിലുള്ള റെക്കോഡാണ് അശ്വിന്‍ തകര്‍ത്തത്. 34 തവണ അഞ്ചുവിക്കറ്റ് വീഴ്ത്തിയ താരം പത്ത് വിക്കറ്റ് നേട്ടം എട്ട് തവണ സ്വന്തമാക്കി. നിലവിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ അനില്‍ കുംബ്ലെയാണ്. കുംബ്ലെ 401 മത്സരങ്ങളില്‍ നിന്ന് 953 വിക്കറ്റുകളാണ് വീഴ്ത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 10 വിക്കറ്റ് നേടിയതോടെ അനില്‍ കുംബ്ലൈയുടെ പേരിലുള്ള ഏറ്റവുമധികം പത്തുവിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോഡിനൊപ്പം അശ്വിനെത്തി. ഇരുവരും എട്ടുതവണ വീതം 10 വിക്കറ്റ് വീഴ്ത്തി.
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി’ പുരസ്കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
വിജയുടെ അവസാന ചിത്രമെന്ന പേരിൽ ജനുവരി 9ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ തടസങ്ങൾ ഉയരുന്നു .ചിത്രത്തിന്…
വാഷിംഗ്ടൺ : വെനസ്വേലയിലെ പുതിയ ഭരണകൂടത്തിന് കടുത്ത ഉപാധികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ചൈന, റഷ്യ, ഇറാൻ,…
ദില്ലി : തെരുവുനായ്ക്കൾ മൂലം റോഡപകടം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണവുമായി സുപ്രീം കോടതി. നായ്ക്കൾ കടിക്കുമോ ഇല്ലയോ എന്നത്…
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…