Kerala

“സ്വർഗ്ഗത്തിൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല! സനാതന ധർമ്മം ഉന്മൂലനം ചെയ്യാനല്ല മറിച്ച് ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിത് ! ” നിലപാട് വ്യക്തമാക്കി രചന നാരായണൻ കുട്ടി; താരം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു

സനാതനധർമ്മത്തിനെ അടിച്ചാക്ഷേപിച്ചുകൊണ്ട് വിവാദ പരാമർശം നടത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി പ്രശസ്ത അഭിനേത്രിയും നർത്തകിയും ടെലിവിഷൻ അവതാരകയുമായ രചന നാരായണൻ കുട്ടി രംഗത്ത് വന്നു. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അവർ തന്റെ പ്രതികരണം അറിയിച്ചിറിക്കുന്നത്.

നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ട് എന്നത് മനുഷ്യന് താല്പര്യമില്ലാത്ത കാലമെത്തിയെന്നും അതുകൊണ്ടു തന്നെ, “ഞാൻ-എന്ത്-പറയുന്നു-അത് -നിങ്ങൾ-വിശ്വസിക്കണം-അല്ലെങ്കിൽ-നിങ്ങൾ-മരിക്കും” എന്ന പഴയ നയം ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ലെന്നും അതിനാൽ തന്നെ സനാതന ധർമ്മം ഉന്മൂലനം ചെയ്യാനല്ല മറിച്ച് ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിതെന്നും കാരണം, സനാതന ധർമ്മത്തിന്റെ സ്വഭാവം എന്നത് തന്നെ “നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക” എന്നതാണെന്നും രചന കുറിച്ചു.

ചെന്നൈയിൽ റൈറ്റേഴ്സ് കോൺഫറൻസിനെ അഭിസംബോധന ചെയ്യവെയായിരുന്നു ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശവുമായി രംഗത്തു വന്നത്. സനാതന ധര്‍മം സാമൂഹ്യ നീതിക്ക് വിരുദ്ധമാണെന്നും പൂർണമായും തുടച്ചുനീക്കണമെന്നും പറഞ്ഞ ഉദയനിധി സനാതന ധർമം ഡെങ്കി, മലേറിയ പോലുള്ള പകർച്ച വ്യാധികള്‍ക്ക് സമാനമാണെന്നും കുറ്റപ്പെടുത്തി. പിന്നാലെ രാജ്യത്തുടനീളം കടുത്ത വിമർശനമാണ് വിഷയത്തിൽ ഉയരുന്നത്.

രചന നാരായണൻ കുട്ടി സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

സനാതന ധർമ്മം!

പാടെ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നാണോ ഇത്‌ ?

മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി, മനുഷ്യബുദ്ധി മുമ്പെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവർക്കും വേണ്ടി ചിന്തിക്കുന്ന “ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യൻ” എന്നത് എപ്പോഴേ മാറി(ചില കൂപമണ്ഡൂകങ്ങൾ ഒഴികെ). എല്ലാവരും അവരവരുടെ വഴികളിൽ ചിന്തിക്കാൻ പ്രാപ്‌തരായി.

സ്വർഗ്ഗത്തിൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങൾ ജനം ആഗ്രഹിക്കുന്നു. നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ട് എന്നത് മനുഷ്യന് താല്പര്യമില്ലാത്ത കാലമെത്തി. അതുകൊണ്ടു തന്നെ, “ഞാൻ-എന്ത്-പറയുന്നു-അത് -നിങ്ങൾ-വിശ്വസിക്കണം-അല്ലെങ്കിൽ-നിങ്ങൾ-മരിക്കും” എന്ന പഴയ നയം ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല.

അതിനാൽ, സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല , ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണ് ഇത് ! കാരണം, സനാതന ധർമ്മത്തിന്റെ സ്വഭാവം എന്നത് തന്നെ “നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക” എന്നതാണ്, നിങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല – മറിച്ചു, ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്, എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് കാണിച്ചു തരുന്നത്!

സനാതന ധർമ്മം വളരെ subjective ആയ ഒന്നാണ്. അവിടെ, ഇതാണ് “നമ്മുടെ” വഴി എന്നൊന്നില്ല. “നമ്മുക്ക്‌” അങ്ങനെ പ്രത്യേകിച്ചൊരു വഴിയൊന്നും ഇല്ലന്നെ! “എന്താണോ ഉള്ളത്‌ അത്” – അതാണ് സനാതനം! നമ്മൾ ചെയ്തത് ഇത്ര മാത്രമാണ് – ജീവിതത്തെ ഇതുപോലെ ക്രമീകരിക്കുകയാണെങ്കിൽ, അത് ഒരു വ്യക്തിക്കും ഒരു വലിയ സമൂഹത്തിനും ഏറ്റവും മികച്ചതായി ഭവിക്കും എന്നു കണ്ടെത്തി. അത്രയേ ഉള്ളൂ. എന്നാൽ “this is it” എന്നു നമ്മൾ പറയുന്നേയില്ല കാരണം ചോദ്യങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കും, കൂടിക്കൊണ്ടേയിരിക്കണം! ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് ഉള്ളിലുള്ള………..(പൂരിപ്പിക്കുന്നില്ല)

NB : ഒരു ചോദ്യവും തെറ്റല്ല, ചില ഉത്തരങ്ങൾ മാത്രമേ തെറ്റാകൂ!

Anandhu Ajitha

Recent Posts

സാം പിത്രോഡയെ സോഷ്യൽ മീഡിയയിൽ വാരിയലക്കി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ |OTTAPRADAKSHINAM|

മുഖ്യമന്ത്രിക്ക് തിരക്കിനിടയിൽ ഒരവസരം കിട്ടിയപ്പോൾ പോയി അതിൽ തെറ്റെന്താണ്? എവർ ഗ്രീൻ ക്യാപ്സുളുമായി ഗോവിന്ദൻ |PINARAYI VIJAYAN| #pinarayivijayan #cpm…

8 hours ago

ബിഡിജെഎസ് പിടിച്ച വോട്ടെത്ര? കണക്കു കൂട്ടും തോറും മുന്നണികള്‍ക്ക് ചങ്കിടിപ്പ്

തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന മുന്നണികളെല്ലാം തെരഞ്ഞെടുപ്പു പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിക്കഴിഞ്ഞു. ഇരുപതു സീററുകളും വിജയിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും അവകാശം…

8 hours ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്സിനെയും ചെഗുവേരയേയും വിട്ടു, ഇനി കുറച്ച് രാംലല്ലയെ പിടിച്ചു നോക്കാം ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi…

9 hours ago

പൂഞ്ചില്‍ ആ-ക്ര-മ-ണം നടത്തിയവരില്‍ മുന്‍ പാക് സൈ-നി-ക കമാ-ന്‍-ഡോയും; ചിത്രങ്ങള്‍ പുറത്ത് !

പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീ-ക-ര സംഘടന ജെ-യ്ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിലെ തീ-വ്ര-വാ-ദി-ക-ളാണ് ആക്രമണം…

9 hours ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്‌സും ചെഗുവും വേണ്ട, കമ്മികൾക്ക് രാംലല്ല മതി ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi #flexboard #ramlalla

9 hours ago

ഇന്ത്യയിലെ മുഗള്‍ യുവരാജാവിന് ഉപദേശം നല്‍കുന്ന അമേരിക്കന്‍ അങ്കിള്‍| രാഹുല്‍- പിത്രോദ കോംബോ

ആരായാലും സ്വന്തം മാതാപിതാക്കളേയും വംശത്തേയും ദേശത്തേയുമൊക്കെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ മറുപടി തീര്‍ച്ചയായും പരുഷമായിരിക്കും. ഇത്തരത്തിലുള്ള രോഷമാണ് ഇന്ത്യ ഒട്ടാകെ…

10 hours ago