വിക്രം ലാൻഡറും പ്രഗ്യാൻ റോവറും
ബെംഗളൂരു: ചന്ദ്രയാൻ–3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ആദ്യം ലാൻഡ് ചെയ്തിരുന്ന സ്ഥാനത്ത് നിന്ന് വീണ്ടും 40 സെ.മീ ഉയർന്നു പൊങ്ങിയ ശേഷം മറ്റൊരിടത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തെന്ന് ഐഎസ്ആർഒ അറിയിച്ചു. നേരത്തെ ലാൻഡ് ചെയ്തിരുന്ന സ്ഥാനത്ത് നിന്ന് 30 മുതൽ 40 സെന്റീമീറ്റർ വരെ അകലത്തിലാണ് വിക്രം ഇപ്പോൾ ലാൻഡ് ചെയ്തിരിക്കുന്നത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതടക്കമുള്ള ഭാവി പദ്ധതികൾക്ക് മുതൽക്കൂട്ടാകും പുതിയ പ്രവർത്തനം എന്നും ഐഎസ്ആർഒ വ്യക്തമാക്കി.
ആദ്യം ലാൻഡ് ചെയ്തിരുന്ന ശിവശക്തി പോയിന്റിൽ നിന്ന് ഉയർന്നു പൊങ്ങുവാൻ റോവറിനു പുറത്തിറങ്ങാനായി തുറന്ന വാതിലുകൾ ലാൻഡർ അടച്ചിരുന്നു. ഭാവിയിൽ ചന്ദ്രനിൽ നിന്ന് സാംപിളുകൾ കൊണ്ടുവരുന്നതിനും പേടകത്തെ പൊക്കി മാറ്റേണ്ടതുണ്ട്. അതിനു കൂടി കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആർഒ.
ഒരു ചന്ദ്രദിനം അഥവാ ഭൂമിയിലെ 14 ദിവസങ്ങളാണ് വിക്രം ലാൻഡറിനും പ്രഗ്യാൻ റോവറിനുമുള്ള കാലാവധി. പ്രഗ്യാൻ റോവറിനെ സ്ലീപ് മോഡിലേക്ക് ഐഎസ്ആർഒ മാറ്റിയിരുന്നു. ഇനി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യ പ്രകാശം എത്തുന്ന സെപ്തംബർ 22ന് ഉപകരണങ്ങൾ വീണ്ടും പ്രവർത്തിച്ച് തുടങ്ങും എന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്
ഇതുവരെയും മനുഷ്യ കുലത്തിന് അപരിചിതമായിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ചിത്രങ്ങൾ പകർത്തി എന്നതിനപ്പുറം, ഉപരിതലത്തിലെ സൾഫറിന്റെ സാന്നിധ്യവും മറ്റു മൂലകങ്ങൾ വേർതിരിച്ചറിഞ്ഞതും ചന്ദ്രോപരിതലത്തിലെ പ്രകമ്പനവും താപനിലയും എല്ലാം കൃത്യമായി അളന്നതുമടക്കമുള്ള നിർണായകമായ വിവരങ്ങളാണ് ചന്ദ്രയാൻ ശാസ്ത്ര ലോകത്തിന് നൽകിയത്. റോവർ നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ ലാൻഡറിൽ നിന്ന് ഐഎസ്ആർഒ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇരുട്ടുമൂടുന്ന ദക്ഷിണ ധ്രുവത്തില് തണുത്തുറഞ്ഞ കാലാവസ്ഥയെ ഉപകരണങ്ങൾ അതിജീവിക്കും എന്ന പ്രതീക്ഷ തന്നെയാണ് ശാസ്ത്രജ്ഞന്മാർക്കുള്ളത്. ദൗത്യ കാലാവധി പിന്നിട്ടിട്ടും ഉപകരണങ്ങൾ പ്രവർത്തിച്ചാൽ ഇന്ത്യൻ ബഹിരാകാശ ഏജൻസിക്ക് അത് വലിയ നേട്ടമാകും, ചന്ദ്രന്റെ കാലാവസ്ഥയെ അതിജീവിക്കാൻ പേടകത്തിന് ആയില്ലെങ്കിൽ ഇന്ത്യയുടെ ചരിത്ര ചാന്ദ്ര പര്യവേഷണത്തിന്റെ അംബാസിഡറായി ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ അവശേഷിക്കും
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…