വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഉമ സത്യ സായി ഗദ്ദേ എന്ന വിദ്യാർത്ഥിനിയാണ് ഒഹായോയിലെ ക്ലീവ്ലാൻഡിൽ കൊല്ലപ്പെട്ടത്. ഇന്ത്യൻ കോൺസുലേറ്റാണ് മരണ വിവരം പുറത്തുവിട്ടത്.
ഗാഡെയുടെ കുടുംബവുമായി ബന്ധം തുടരുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്നും കോൺസുലേറ്റ് എക്സിലൂടെ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ വർഷം ഇതുവരെ പത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിൽ മാത്രം കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം കൊൽക്കത്ത സ്വദേശിയും നർത്തകനുമായ അമർനാഥ് ഘോഷ് മിസൗറിയിലെ സെന്റ. ലൂയിസിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആന്ധ്രാ സ്വദേശിയായ വിദ്യാർത്ഥി ബോസ്റ്റൺ സർവകലാശാലയിലും ദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…
ജനങ്ങളുടെ തോളിൽ കെട്ടിവയ്ക്കുന്നത് കാര്യക്ഷമതയില്ലായ്മയുടെ ഭാരമോ ? നേതി നേതി സെമിനാറിൽ വസ്തുതകൾ വെളിപ്പെടുന്നു I POWER SECTOR IN…
കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന്…
പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH
തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…
കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…