ragging-at-taliparamba-sarsayyid-college-after-nehru-college
കണ്ണൂർ: നെഹര്‍ കോളജിലെ റാഗിംഗിന് പിന്നാലെ കണ്ണൂരിലെ മറ്റൊരു കോളജില്‍ നിന്നും റാഗിംഗ് പരാതി. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ഷഹസാദ് മുബാറക്കാണ് ക്രൂരമായ റാഗിംഗിന് ഇരയായത്. 12 ഓളം പേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും റാഗിംഗിന് ഇരയാക്കിയുമെന്നാണ് ഷഹസാദ് പ്രിന്‍സിപ്പലിനെ അറിയിച്ചത്.
അതേസമയം പ്രാഥമിക പരിശോധനയില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നാം വര്‍ഷ സ്റ്റാറ്റിറ്റിക്‌സ് വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. മുഹമ്മദ് നിദാനെയാണ് കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തത്.
നവംബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്നാണ് ഷഹസാദിന്റെ മാതാവ് തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയിലുള്ളത്. സ്കൂളിന് ലഭിച്ച പരാതിയും പ്രിന്‍സിപ്പല്‍ പോലീസിന് കൈമാറി. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു. മൂന്ന് വിദ്യാര്‍ഥികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്തതിനെ തുടര്‍ന്ന് കണ്ണൂര്‍ നെഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ആറ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…