ആലപ്പുഴ: വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസില്‍ കോടതി വിധി പ്രകാരം ശിക്ഷ അനുഭവിച്ച് ആക്ടിവിസ്റ്റ് രഹാന ഫാത്തിമ. ആലപ്പുഴ സിജെഎം കോടതിയില്‍ രഹാന ഫാത്തിമ രണ്ട് ലക്ഷത്തിപതിനായിരം രൂപ പിഴയടയ്ക്കുകയും ഒരു ദിവസത്തെ കോടതി തടവ് അനുഭവിക്കുകയും ചെയ്തു.
ആലപ്പുഴ സ്വദേശിയും ആദിത്യ ഫിനാന്‍സ് ഉടമയുമായ അനില്‍കുമാറാണ് രഹാനയ്ക്കെതിരെ പരാതി നല്‍കിയത്. രണ്ടു ലക്ഷം രൂപ വായ്പ നേടിയശേഷം വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചു എന്നായിരുന്നു അനില്‍കുമാര്‍ രഹാനയ്ക്കെതിരെ നല്‍കിയ പരാതി. പരാതിയെ തുടര്‍ന്ന് രഹാന ഫാത്തിമയ്ക്ക് സിജെഎം കോടതി രണ്ട് ലക്ഷം രൂപയും ഏകദിന കോടതിതടവും ശിക്ഷ വിധിച്ചിരുന്നു. വിധി ചോദ്യം ചെയ്ത് രഹാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആലപ്പുഴ സിജെഎം കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. സിജെഎം കോടതി വിധിച്ച തുകയോടൊപ്പം പതിനായിരം രൂപ കൂടുതലായി കെട്ടിവെയ്ക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് രഹന ഫാത്തിമ പിഴയടയ്ക്കുകയും പ്രതിക്കൂട്ടില്‍ നിന്ന് ഏകദിന തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തു.
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…