Tuesday, April 16, 2024
spot_img

വണ്ടിച്ചെക്ക് കേസില്‍ രഹാനയ്ക്ക് കോടതി തടവും പിഴയും

ആലപ്പുഴ: വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസില്‍ കോടതി വിധി പ്രകാരം ശിക്ഷ അനുഭവിച്ച് ആക്ടിവിസ്റ്റ് രഹാന ഫാത്തിമ. ആലപ്പുഴ സിജെഎം കോടതിയില്‍ രഹാന ഫാത്തിമ രണ്ട് ലക്ഷത്തിപതിനായിരം രൂപ പിഴയടയ്ക്കുകയും ഒരു ദിവസത്തെ കോടതി തടവ് അനുഭവിക്കുകയും ചെയ്തു.

ആലപ്പുഴ സ്വദേശിയും ആദിത്യ ഫിനാന്‍സ് ഉടമയുമായ അനില്‍കുമാറാണ് രഹാനയ്ക്കെതിരെ പരാതി നല്‍കിയത്. രണ്ടു ലക്ഷം രൂപ വായ്പ നേടിയശേഷം വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചു എന്നായിരുന്നു അനില്‍കുമാര്‍ രഹാനയ്ക്കെതിരെ നല്‍കിയ പരാതി. പരാതിയെ തുടര്‍ന്ന് രഹാന ഫാത്തിമയ്ക്ക് സിജെഎം കോടതി രണ്ട് ലക്ഷം രൂപയും ഏകദിന കോടതിതടവും ശിക്ഷ വിധിച്ചിരുന്നു. വിധി ചോദ്യം ചെയ്ത് രഹാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആലപ്പുഴ സിജെഎം കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. സിജെഎം കോടതി വിധിച്ച തുകയോടൊപ്പം പതിനായിരം രൂപ കൂടുതലായി കെട്ടിവെയ്ക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് രഹന ഫാത്തിമ പിഴയടയ്ക്കുകയും പ്രതിക്കൂട്ടില്‍ നിന്ന് ഏകദിന തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തു.

Related Articles

Latest Articles