Rahul did not visit Ayodhya for fear of Islamic fundamentalists; May leave after Wayanad elections; NDA candidate K. Surendran against Rahul Gandhi
കൽപ്പറ്റ: രാഹുൽ ഗാന്ധി അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് ഇസ്ലാമിക മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎയുടെ വയനാട്ടിലെ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത് എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി അയോദ്ധ്യയിൽ മാത്രം പോകാത്തതെന്നാണ്. രാഹുൽ ഗാന്ധിയുടെ മതേതരത്വം വൺ സൈഡഡ് അല്ലെങ്കിൽ അദ്ദേഹം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും പോകുമെന്നും കൽപറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ഭയന്നാണ് രാഹുൽ അയോദ്ധ്യയിൽ പോകാത്തത്. വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏപ്രിൽ 26 ന് ശേഷം അദ്ദേഹം അയോദ്ധ്യയിൽ പോകുമായിരിക്കുമെന്നും ബിജെപി സംസ്ഥാന കെ.സുരേന്ദ്രൻ പരിഹസിച്ചു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് സന്തോഷമാണ്. ഡി. രാജയും രാഹുൽ ഗാന്ധിയും കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇന്നത്തെ പത്രത്തിലുള്ളത്. ദില്ലിയിൽ കെട്ടിപ്പിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെയാണ് സാധ്യമാകുന്നത്. വിചിത്രമായ മത്സരമാണ് വയനാട്ടിൽ നടക്കുന്നത്. പരിഹാസ്യമാണ് ഈ നിലപാട്. ഇന്ത്യ സഖ്യത്തെ ഇത്തരം നിലപാടുകൾ അപ്രസക്തമാക്കും. ജനങ്ങൾ ഇത് മനസ്സിലാക്കുന്നുണ്ട്.
രാഹുൽ ഗാന്ധിയോട് ചില ചോദ്യങ്ങളുണ്ട്. താങ്കൾക്ക് എന്തുകൊണ്ടാണ് ദില്ലിയിൽ ഒരു നയവും കേരളത്തിൽ മറ്റൊരു നയവുമുള്ളത്? എന്തുകൊണ്ടാണ് ഒരു പട്ടികവർഗ്ഗക്കാരി രാഷ്ട്രപതിയാകുന്നതിനെ രാഹുൽ ഗാന്ധി എതിർത്തത്? ദ്രൗപതി മുർമുവിനെ ഇപ്പോഴും താങ്കളുടെ പാർട്ടിക്കാർ പരിഹസിക്കുന്നതെന്താണ്? പട്ടികവർഗ്ഗക്കാർ 20% വരുന്ന മണ്ഡലത്തിൽ വിജയിച്ച രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് രാഷ്ട്രപതിക്കെതിരെ നിലപാട് സ്വീകരിക്കുന്നത്? അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും എതിരായ ഇഡി അന്വേഷണത്തിൽ പ്രതിഷേധിച്ച് ഇവിടെ റാലി നടത്താൻ രാഹുൽഗാന്ധി തയ്യാറാകുമോ? കെജരിവാളിന് വേണ്ടി പ്രതിഷേധിച്ചത് പോലെ പിണറായി വിജയനും, വീണക്കും എതിരായി ഇഡി വന്നാൽ കോൺഗ്രസ് പ്രതികരിക്കുമൊ?
കരുവന്നൂരിൽ മാത്രമല്ല സിപിഎമ്മിന് എല്ലാ ജില്ലകളിലും രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. നോട്ട് നിരോധന സമയത്ത് സമാഹരിച്ച പണമെല്ലാം അവർ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചത്. നോട്ട് നിരോധന സമയത്ത് മുഖ്യമന്ത്രി സമരം ചെയ്തത് ഈ കള്ളപ്പണം സംരക്ഷിക്കാൻ വേണ്ടിയായിരുന്നു. സഹകരണബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണം വീണ്ടെടുത്ത് പണം നഷ്ടമായവർക്ക് നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. കോൺഗ്രസ് – സിപിഎം തീവെട്ടിക്കൊള്ളയ്ക്ക് ഇരയായവർക്കൊപ്പമാണ് കേന്ദ്ര സർക്കാരും ബിജെപിയും. വയനാട് ജില്ലയിൽ പുൽപ്പള്ളി സഹകരണ ബാങ്കിലും അഴിമതി നടന്നു. കോൺഗ്രസാണ് ഇതിന് പിന്നിൽ. സിപിഎമ്മും കോൺഗ്രസും നടത്തിയ സഹകരണകൊള്ളയെല്ലാം പുറത്തുകൊണ്ടുവരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…