മുംബൈ: ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് എത്തില്ല. ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായ രാഹുല്‍ ദ്രാവിഡ് പുതിയ തസ്തികയിലേക്ക് വീണ്ടും അപേക്ഷ നല്‍കിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. രവി ശാസ്‌ത്രി ട്വന്‍റി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പകരക്കാരനായി ദ്രാവിഡിന്‍റെ പേര് സജീവമായത്.
നിലവില്‍ രാഹുല്‍ ദ്രാവിഡ് മാത്രമാണ് ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിരിക്കുന്നത്. അതിനാല്‍ ദേശിയ അക്കാദമി തലപ്പത്തേക്ക് അപേക്ഷിക്കാനുള്ള സമയം ബിസിസിഐ നീട്ടി. എങ്കിലും രാഹുല്‍ ദ്രാവിഡ് തന്നെ ഈ സ്ഥാനത്തേക്ക് എത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രീലങ്കന്‍ പര്യടനത്തിൽ ഇന്ത്യന്‍ യുവനിരയുടെ പരിശീലക പദവി ഏറ്റെടുത്തെങ്കിലും സീനിയര്‍ ടീമിലേക്ക് ഇല്ലെന്ന നിലപാടിലാണ് ദ്രാവിഡ്. ഇന്ത്യന്‍ അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡ് തിളങ്ങിയിട്ടുണ്ട്.
ദ്രാവിഡ് അപേക്ഷ നല്‍കിയതിനാല്‍ത്തന്നെ അദ്ദേഹത്തെ മറികടന്ന് മറ്റൊരാള്‍ ഈ സ്ഥാനത്തേക്കെത്താന്‍ സാധ്യത കുറവാണ്. ദ്രാവിഡിന്റെയല്ലാതെ മറ്റ് പ്രധാന അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിസിസി ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…