Wednesday, April 17, 2024
spot_img

ശാസ്‌ത്രിക്ക് പകരം ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാകില്ല; എന്‍സിഎ തലവനായി തുടരാന്‍ വീണ്ടും അപേക്ഷ നല്‍കി

മുംബൈ: ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് എത്തില്ല. ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായ രാഹുല്‍ ദ്രാവിഡ് പുതിയ തസ്തികയിലേക്ക് വീണ്ടും അപേക്ഷ നല്‍കിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. രവി ശാസ്‌ത്രി ട്വന്‍റി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പകരക്കാരനായി ദ്രാവിഡിന്‍റെ പേര് സജീവമായത്.

നിലവില്‍ രാഹുല്‍ ദ്രാവിഡ് മാത്രമാണ് ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിരിക്കുന്നത്. അതിനാല്‍ ദേശിയ അക്കാദമി തലപ്പത്തേക്ക് അപേക്ഷിക്കാനുള്ള സമയം ബിസിസിഐ നീട്ടി. എങ്കിലും രാഹുല്‍ ദ്രാവിഡ് തന്നെ ഈ സ്ഥാനത്തേക്ക് എത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രീലങ്കന്‍ പര്യടനത്തിൽ ഇന്ത്യന്‍ യുവനിരയുടെ പരിശീലക പദവി ഏറ്റെടുത്തെങ്കിലും സീനിയര്‍ ടീമിലേക്ക് ഇല്ലെന്ന നിലപാടിലാണ് ദ്രാവിഡ്. ഇന്ത്യന്‍ അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡ് തിളങ്ങിയിട്ടുണ്ട്.

ദ്രാവിഡ് അപേക്ഷ നല്‍കിയതിനാല്‍ത്തന്നെ അദ്ദേഹത്തെ മറികടന്ന് മറ്റൊരാള്‍ ഈ സ്ഥാനത്തേക്കെത്താന്‍ സാധ്യത കുറവാണ്. ദ്രാവിഡിന്റെയല്ലാതെ മറ്റ് പ്രധാന അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിസിസി ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles