Monday, April 29, 2024
spot_img

കശ്മീരിൽ ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റർ തകർന്നു വീണു : രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ശ്രീനഗര്‍ : ജമ്മു കശ്മീരിൽ ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ജമ്മുവിലെ രഞ്ജിത് സാഗര്‍ ഡാമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. ഇവിടം രക്ഷാപ്രവർത്തനങ്ങൾ നടന്ന് വരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു.

254 ആർമി ഏവിയേഷൻ സ്ക്വാഡ്രണിന്റെ ഹെലികോപ്റ്റർ മാമുൻ കാന്റിൽ നിന്ന് രാവിലെ 10:20 ന് പറന്നുയർന്നു. പിന്നീട്, ഹെലികോപ്റ്റര്‍ രഞ്ജിത് സാഗര്‍ അണക്കെട്ട് പ്രദേശത്ത് തകരുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എൻഡിആര്‍എഫ് സംഘങ്ങള്‍ അപകടസ്ഥലത്തെത്തിയിട്ടുണ്ട്. മുങ്ങൽ വിദഗ്ധരെയും വിളിച്ചിട്ടുണ്ട്.

ഈ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച്‌ വിവരമില്ലെന്നും, ആളപായത്തെക്കുറിച്ച്‌ പുതിയ റിപ്പോർട്ടുകളൊന്നുമില്ലെന്നും പഞ്ചാബിലെ പത്താന്‍കോട്ട് പോലീസ് സൂപ്രണ്ട് പറഞ്ഞു. പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ അണക്കെട്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles