jaspreet-singh-bhumra
മുംബൈ : ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യയ്ക്ക് വലിയ നഷ്ടമാണെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ബുംറയുടെ പകരക്കാരന്‍ ആരെന്ന് വെളിപ്പെടുത്താന്‍ ദ്രാവിഡ് തയ്യാറായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ജസ്പ്രീത് ബുംറയെ പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പില്‍ നിന്ന് ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചിരുന്നു.
‘ബുംറയുടെ അഭാവം വലിയ നഷ്ടമാണ്. അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. ബുംറയുടെ അഭാവം മറ്റൊരാള്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരമാണ്. എന്നിരുന്നാലും ടീമിന് ചുറ്റുമുള്ള ബുംറയുടെ സ്വാധീനം ഞങ്ങള്‍ക്ക് നഷ്ടമാകുമെന്ന് ‘ ദ്രാവിഡ് പറഞ്ഞു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ എത്തി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ ബുംറയുടെ പകരക്കാരന്‍ ആരെന്ന കാര്യം തീരുമാനിക്കുകയുള്ളൂ എന്ന് നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി.
ബുംറയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് മുന്നില്‍ മറ്റ് ഓപ്ഷനുകള്‍ ഉണ്ട്. എന്നാല്‍, സീനിയര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്കാണ് നറുക്ക് വീഴാന്‍ സാദ്ധ്യത. ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ടി20 പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷമിക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കളിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഉമേഷ് യാദവിനും മുഹമ്മദ് സിറാജിനും ഇന്ത്യ അവസരം നല്‍കുകയായിരുന്നു. ലോകകപ്പിനുള്ള 3 അംഗ റിസര്‍വിന്റെ ഭാഗമായ ദീപക് ചാഹറിന്റെ ഓള്‍റൗണ്ട് കഴിവും സെലക്ടര്‍മാര്‍ പരിഗണിച്ചേക്കാം.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…