സിംല: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ് ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ വേദിയിൽ എത്തുന്നു. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടക്കുന്ന യുവമോര്‍ച്ച ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിലാണ് രാഹുല്‍ പങ്കെടുക്കുക. സമിതി മെയ് 12 മുതല്‍ 15 വരെയാണ് നടക്കുന്നത്.
അതേസമയം ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയടക്കം മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ മുഖ്യമന്ത്രി ജയ് റാം താക്കൂറും പരിപാടിയില്‍ പങ്കെടുക്കും.
‘വ്യത്യസ്ത മേഖലകളില്‍ വിജയിക്കാനാവണം’ എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് രാഹുല്‍ ദ്രാവിഡിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്ന് ബി.ജെ.പി എം.എല്‍.എ വിശാല്‍ നെഹ്രിയ പറഞ്ഞു. മാത്രമല്ല ഈ വര്‍ഷം അവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് രാഹുല്‍ ദ്രാവിഡിനെ ബി.ജെ.പി തങ്ങളുടെ വേദിയിലെത്തിക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 44 സീറ്റുകളിലാണ് വിജയിച്ചത്. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന് 21 സീറ്റുകളാണ് നേടാനായത്. മറ്റുള്ളവര്‍ മൂന്ന് സീറ്റുകളും നേടി.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…