Saturday, May 18, 2024
spot_img

വ്യത്യസ്ത മേഖലകളില്‍ വിജയിക്കാനാവണം: രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യം ഇനി യുവമോര്‍ച്ചയിൽ: നീക്കം തെരഞ്ഞെടുപ്പടുക്കവേ

സിംല: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ് ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ വേദിയിൽ എത്തുന്നു. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടക്കുന്ന യുവമോര്‍ച്ച ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിലാണ് രാഹുല്‍ പങ്കെടുക്കുക. സമിതി മെയ് 12 മുതല്‍ 15 വരെയാണ് നടക്കുന്നത്.

അതേസമയം ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയടക്കം മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ മുഖ്യമന്ത്രി ജയ് റാം താക്കൂറും പരിപാടിയില്‍ പങ്കെടുക്കും.

‘വ്യത്യസ്ത മേഖലകളില്‍ വിജയിക്കാനാവണം’ എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് രാഹുല്‍ ദ്രാവിഡിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്ന് ബി.ജെ.പി എം.എല്‍.എ വിശാല്‍ നെഹ്‌രിയ പറഞ്ഞു. മാത്രമല്ല ഈ വര്‍ഷം അവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് രാഹുല്‍ ദ്രാവിഡിനെ ബി.ജെ.പി തങ്ങളുടെ വേദിയിലെത്തിക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 44 സീറ്റുകളിലാണ് വിജയിച്ചത്. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന് 21 സീറ്റുകളാണ് നേടാനായത്. മറ്റുള്ളവര്‍ മൂന്ന് സീറ്റുകളും നേടി.

Related Articles

Latest Articles