NATIONAL NEWS

പാവങ്ങളുടെ ഇന്ത്യയും പണക്കാരുടെ ഇന്ത്യയും അങ്ങനെ ഇന്ത്യ രണ്ടുണ്ടത്രേ; വടികൊടുത്ത് അടിവാങ്ങുന്ന രാഹുൽ ഗാന്ധിയുടെ പാർലമെൻറ് പ്രസംഗം വീണ്ടും

ഇന്നലെ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ ചില വിമർശനങ്ങൾ കേട്ടാൽ ഇദ്ദേഹം ചില പത്രങ്ങളുടെ തലക്കെട്ടുകൾ മാത്രം വായിക്കുന്ന വ്യക്തിയാണെന്ന് തോന്നും. ഇന്ത്യയിൽ രാജഭരണം അനുവദിക്കില്ല. പാവങ്ങളുടെ ഒരിന്ത്യയും ധനികരുടെ ഒരിന്ത്യ എന്നിങ്ങനെ ഇപ്പൊ രണ്ട് ഇന്ത്യയാണത്രെയുള്ളത്. ഇവ രണ്ടും തമ്മിലുള്ള അന്തരം വർധിച്ചു വരികയാണത്രെ. നിങ്ങൾ മേക്ക് ഇൻ ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നു. പക്ഷെ ചെറുകിട നാമമാത്ര വ്യവസായങ്ങളെ തച്ചുടച്ചുവത്രെ. അംബാനിയെയും അദാനിയേയും സ്ഥിരം ചെയ്യുന്നത് പോലെ കടന്നാക്രമിച്ചു. പെഗാസസ്‌ ആവാനാഴിയിൽ നിന്നെടുത്തു. ബിജെപി യും ആർ എസ് എസ്സും രാജ്യത്തിന്റെ അടിസ്ഥാന ശില തകർത്തു. പിന്നെ എന്റെ അമ്മൂമ്മക്ക്‌ വെടിയേറ്റു അച്ഛൻ കത്തി ചാമ്പലായി എന്നിങ്ങനെ പതിവ് വാക്കുകളേറെ. സത്യത്തിൽ ഇദ്ദേഹത്തിന് എന്തിന്റെ കേടാണെന്നു മനസ്സിലാകുന്നില്ല. പ്രതിപക്ഷത്തിന്റെ വിഷയ ദാരിദ്ര്യം നന്നായി പ്രതിഫലിക്കുന്നതാണ് ഇത്തരം സ്ഥിരം ഡയലോഗുകൾ. രാജഭരണം ഇവിടെ ആരുടെ കാലഘട്ടത്തിലായിരുന്നു എന്ന് എല്ലാവർക്കുമറിയാം. നെഹ്രുവിനു ശേഷം മകൾ ഇന്ദിര ഇന്ദിരക്ക് ശേഷം മകൻ രാജീവ് രാജീവിന് ശേഷം ഭാര്യ സോണിയ എന്നിങ്ങനെ അധികാരം കൈമാറിപ്പോയത് ആരുടെ കാലത്താണ്? അല്ല ഇതാണല്ലോ രാജ ഭരണത്തിന്റെ ഒരു ലക്ഷണം. മോദിയുടെ പിതാവ് ഇവിടെ ആരുമായിരുന്നില്ല. മോദിക്ക് ശേഷം അദ്ദേഹത്തിന് ആരുമില്ല താനും അപ്പൊ ഈ രാഹുൽ ഗാന്ധി പറയുന്ന രാജ ഭരണം ആരുടേതാണ്? ചെറുകിട നാമമാത്ര സംരംഭകർക്ക് ഇത്രയധികം പദ്ധതികൾ കൊണ്ടുവന്ന മറ്റൊരു സർക്കാർ ചിത്രത്തിലില്ല. PMEGP യും മുദ്രാ ലോണുമൊക്കെ രാജ്യത്തെ സംരംഭകർക്ക് യഥേഷ്ടം ലഭിക്കുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലാണ് ഇന്ന് വന്ദേ ഭാരത് ട്രെയിനുകളും പ്രതിരോധ ഉപകരണങ്ങളും വരെ നിർമ്മിക്കുന്നത്. രാഹുലിന്റെ പാർട്ടി ഭരിക്കുമ്പോൾ ഇതൊക്കെ രാജ്യം ഇറക്കുമതി ചെയ്യുകയായിരുന്നു എന്ന് അദ്ദേഹം മറക്കുന്നു.

ആർ എസ് എസ്സും ബിജെപി യും രാജ്യത്തിൻറെ അടിസ്ഥാന ശിലകൾ തകർക്കുന്നുവത്രേ. അതെ അവർ തകർക്കുകയാണ് പക്ഷെ അവർ തകർക്കുന്നത് കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലം കോൺഗ്രസ് പടുത്തുയർത്തിയ കുടുംബാധിപത്യത്തിന്റെയും അഴിമതിയുടെയും അടിസ്ഥാന ശിലകളാണ്. 60 വര്ഷം ഈ നാട് ഭരിച്ചിട്ടും രാജ്യത്തെ 50 ശതമാനം ഗ്രാമങ്ങളിൽ പോലും വൈദ്യുതി എത്തിക്കാൻ കഴിയാത്ത പാർട്ടിയാണ് രാഹുലിന്റെ പാർട്ടി എന്നദ്ദേഹം മനസ്സിലാക്കണം മുഴുവൻ ഗ്രാമങ്ങളെയും മോദി സർക്കാർ വെറും ആയിരം ദിവസങ്ങൾ കൊണ്ടാണ് വെദ്യുതീകരിച്ചത് എന്നത് കോൺഗ്രസിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നതാണ്. കോർപറേറ്റുകൾ ഈ രാജ്യത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമായ ഘടകമാണ് . നിങ്ങളുടെ തന്നെ പ്രധാനമന്ത്രിമാരായ നരസിംഹറാവു വും മൻമോഹൻ സിങ്ങും അത് മനസ്സിലാക്കിയവരാണ്. മുത്തച്ഛൻ നെഹ്രുവിന്റെ സോഷ്യലിസ്റ്റ് നയങ്ങൾ ഈ രാജ്യത്ത് പരാജയപ്പെട്ട നയങ്ങളാണെന്നും രാഹുലിനെ ഇനി ആരാണ് പറഞ്ഞ് മനസ്സിലാക്കിക്കുക? ചൈനയെയും പാകിസ്ഥാനെയും മോദി ഒന്നിപ്പിച്ചു എന്നതാണ് അടുത്ത വാദം. പക്ഷെ ഇന്ത്യയുടെ കശ്മീരിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് ചൈനക്ക് കൈമാറിയത് ഏത് ഭരണകാലത്താണ് എന്നതും രാഹുൽ മറക്കുന്നു. വിഷയ ദാരിദ്ര്യം ഒരു ക്രിയാത്‌മക പ്രതിപക്ഷത്തിന് ചേർന്നതല്ല. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ വ്യക്തമായ നിലപാടുകളില്ലെങ്കിൽ പ്രതിപക്ഷ നിരയിലെ പാർട്ടികളുടെ ഭാവി ശോഭനവുമല്ല.

Kumar Samyogee

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

21 mins ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

32 mins ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago