India

മാനനഷ്ടക്കേസുകൾ വിനയാകുന്നു; ജാർഖണ്ഡിലും മൂന്നു കേസ്സുകൾ; നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കാൻ സമർപ്പിച്ച രാഹുലിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ദില്ലി: കർണ്ണാടകയിൽ നടത്തിയ ‘മോദി’ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് തലവേദനയേറുന്നു. ഗുജറാത്തിലെയും ബീഹാറിലെയും കേസുകൾക്ക് പുറമെ ജാർഖണ്ഡിലും രാഹുൽ ഗാന്ധിക്കെതിരെ മൂന്നു കേസ്സുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ്സുകളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡ് ഹൈക്കോടതിയിൽ രാഹുൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. മെയ് 22 ന് റാഞ്ചിയിലെ പ്രത്യേക എംപി/എംഎൽഎ കോടതിയിൽ നടക്കുന്ന വിചാരണയ്ക്കായി ഗാന്ധി കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതായിരുന്നു.

2019ൽ കർണാടകയിലെ കോലാറിൽ നടന്ന പൊതു റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ തുടർന്ന് അഭിഭാഷകനായ പ്രദീപ് മോദി റാഞ്ചിയിൽ പരാതി നൽകിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ, “നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി.. അവർക്കെല്ലാം എങ്ങനെയാണ് മോദി എന്ന പൊതുനാമം ഉണ്ടായത്? എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പൊതുനാമം ഉണ്ടായത്?” എന്ന രാഹുലിന്റെ പരാമർശമാണ് വിവാദം സൃഷ്ടിച്ചത്.

പരാമർശം മോദിയുടെ കുടുംബപ്പേരുള്ള എല്ലാ വ്യക്തികൾക്കും എതിരാണെന്നും അവഹേളനപരവും അപകീർത്തികരവുമാണെന്നും പരാതിക്കാരൻ ആരോപിച്ചു. ഹരജിക്കാരൻ കോൺഗ്രസ് നേതാവിനെതിരെ മാനനഷ്ടക്കേസും നൽകിയിരുന്നു. ജാർഖണ്ഡിൽ ചൈബാസയിലും റാഞ്ചിയിലുമായി രാഹുലിനെതിരെ മൂന്ന് മാനനഷ്ടക്കേസുകൾ നിലവിലുണ്ട്. അതേസമയം ബി.ജെ.പി എം.എൽ.എയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദി നൽകിയ പരാതിയെത്തുടർന്ന് ഈ വർഷം ആദ്യം ഗുജറാത്ത് കോടതി ‘മോദി കുടുംബപ്പേര് പരാമർശം’ സംബന്ധിച്ച മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിൽ എം പി സ്ഥാനത്ത് നിന്ന് രാഹുൽ അയോഗ്യനാക്കപ്പെടുകയും ചെയ്തിരുന്നു.

Kumar Samyogee

Recent Posts

പഹൽഗാം ഭീകരാക്രമണത്തിൽ എൻ ഐ എ കുറ്റപത്രം ഇന്ന് I PAHALGAM CHARGESHEET

പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…

17 minutes ago

ഓസ്‌ട്രേലിയയിൽ ഹമാസ് അനുകൂല ഭീകര സംഘം അഴിഞ്ഞാടി ! മുന്നറിയിപ്പുകൾ അവഗണിച്ചു I BONDI BEACH ATTACK

അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…

43 minutes ago

അന്യഗ്രഹ ജീവികളുടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം ? യുഎഫ്ഒ ടൗണിൽ വൻ തീപിടിത്തം!!!

സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…

3 hours ago

മീഥൈൽ ആൽക്കഹോൾ പുറത്ത് വിടുന്നു ! വീണ്ടും ഞെട്ടിച്ച് 3I/ATLAS.

പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…

3 hours ago

ഗാസയിൽ മിന്നൽ ആക്രമണം ! ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി കൂടി വധിച്ച് ഇസ്രയേൽ

ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…

4 hours ago

മെക്സിക്കോയെ മുന്നിൽ നിർത്തി ട്രമ്പിന്റെ കള്ളക്കളി!കനത്ത തിരിച്ചടി നൽകുമെന്ന് ഭാരതം| MEXICO| TARIFFS

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…

4 hours ago