Images released by Jairam Ramesh
ദില്ലി : ഭാരത് ജോഡോ യാത്രയ്‌ക്കിടെ മുൻ പ്രധാനമന്ത്രിയും അന്തരിച്ച ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്ഥലം കോൺഗ്രസ് എംപി രാഹുൽഗാന്ധി സന്ദർശിച്ചു. ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയതിനു ശേഷമാണ് വാജ്പേയിയുടെ സ്മാരകം രാഹുൽ സന്ദർശിച്ചത്. സമാധിയിൽ പ്രണാമം അർപ്പിച്ച രാഹുൽ സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തിയ ശേഷമാണ് മടങ്ങിയത്.
കോൺഗ്രസ് മാദ്ധ്യമ വിഭാഗതലവൻ ജയ്റാം രമേശ് സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിലൂടെ പുറത്തു വിടുകയായിരുന്നു. ‘അടൽ ബിഹാരി വാജ്‌പേയിയുടെ സ്‌മാരകമായ ‘സദൈവ് അടലിൽ’ രാഹുൽ എത്തി പ്രണാമം അർപ്പിച്ചു. ബഹുമാനം നമ്മുടെ രാജ്യത്തിന്‍റെ പാരമ്പര്യമാണെന്നും രാജ്യത്തിന്‍റെ പാരമ്പര്യം ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രവർത്തിക്കും’ എന്ന് കുറിച്ചു കൊണ്ടാണ് ജയ്റാം രമേശ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത് .
രാഹുൽ ഗാന്ധിയുടെ വാജ്പേയി സമാധി സന്ദർശനത്തിനെ പരിഹസിച്ച് ബിജെപി രംഗത്തു വന്നു. ക്യാമറക്ക് മുന്നിൽ രാഹുൽ ഗാന്ധി നടത്തുന്ന നാടകമാണ് വാജ്പേയിയുടെ സമാധി സ്ഥല സന്ദർശനമെന്ന് ബിജെപി പ്രതികരിച്ചു. മുൻ പ്രധാനമന്ത്രിമാരെ ആദരിക്കുന്നത് ആത്മാർത്ഥതയോടെ ആണെങ്കിൽ ഹൈദരാബാദിലെ നരസിംഹറാവുവിന്റെ സമാധിയും രാഹുൽ സന്ദർശിക്കുമായിരുന്നെന്ന് എന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…