സുബ്രഹ്മണ്യൻ സ്വാമി, രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ദില്ലി ഹൈക്കോടതിയെ സമീപിച്ചു.
യുകെയിൽ 2003-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാക്കോപ്സ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർമാരിലും സെക്രട്ടറിമാരിലും ഒരാളാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹത്തിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും ആരോപിച്ച് 2019-ൽ സുബ്രഹ്മണ്യം സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
ബാക്കോപ്‌സ് ലിമിറ്റഡിന്റെ വാർഷിക റിട്ടേണുകളിൽ ഒന്നിൽ രാഹുൽ ഗാന്ധിയെ ബ്രിട്ടീഷ് പൗരനായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും 2005 ഒക്ടോബർ 10-നും 2006 ഒക്ടോബർ 31-നും സമർപ്പിച്ച വാർഷിക റിട്ടേണുകളിലും 2009 ഫെബ്രുവരി 17-ന് ബാക്കോപ്‌സ് ലിമിറ്റഡിൻ്റെ പിരിച്ചുവിടൽ അപേക്ഷയിലും രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നുണ്ടെന്നുമാണ് സ്വാമിയുടെ ആരോപണം,
ഇത് ഇന്ത്യൻ ഭരണഘടനയുടെ 9ാം അനുച്ഛേദത്തിന്‍റേയും 1955-ലെ ഇന്ത്യൻ പൗരത്വ നിയമത്തിൻ്റെയും ലംഘനമാണെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 2019 ഏപ്രിൽ 29-ന് ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് കത്തെഴുതുകയും ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും ആവശ്യപ്പെട്ടിരുന്നു.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…