Featured

രാഹുലിന് ആവശ്യത്തിന് പെൺകുട്ടികളെ കിട്ടും; പിന്നെന്തേ പപ്പുമോൻ 53 വയസായിട്ടും കെട്ടാത്തത് ?

രാഹുൽ ഗാന്ധിയുടെ ഫ്‌ളൈയിങ് കിസ് വിവാദം ഇപ്പോഴും ആളിക്കത്തുകയാണ്. സംഭവത്തിൽ ന്യായീകരണവുമായി കോൺഗ്രസ് വൃത്തങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, രാഹുൽ ഗാന്ധിയെ ന്യായീകരിക്കാൻ ശ്രമിച്ച് വെട്ടിലായിരിക്കുകയാണ് കോൺഗ്രസ് വനിതാ എംഎൽഎ. ബിഹാറിൽ നിന്നുള്ള കോൺഗ്രസ് വനിതാ എംഎൽഎയായ നീതു സിങ്ങാണ് രാഹുലിന്റെ അശ്ലീല പ്രവർത്തിയെ ന്യായീകരിക്കുന്നതിനിടെ പറഞ്ഞ സ്ത്രീവിരുദ്ധ വാക്കുകൾ കാരണം വെട്ടിലായിരിക്കുന്നത്. ഞങ്ങളുടെ രാഹുല്‍ജിക്ക് പെണ്‍കുട്ടികളുടെ കുറവില്ല. പിന്നെന്തിനാണ് അമ്പത് കഴിഞ്ഞ കിഴവികള്‍ക്ക് ഫ്‌ളൈയിങ് കിസ് കൊടുക്കുന്നത് എന്നായിരുന്നു നീതു സിങ്ങിന്റെ പരിഹാസം.

ഞങ്ങളുടെ നേതാവ് രാഹുലിനെ സംബന്ധിച്ചിടത്തോളം പെൺകുട്ടികൾക്ക് ക്ഷാമമൊന്നുമില്ലെന്നും അദ്ദേഹത്തിന് ഫ്‌ളൈയിങ് കിസ് കൊടുക്കണമെങ്കിൽ തന്നെ ചെറുപ്പക്കാരികളായ പെൺകുട്ടികൾക്ക് കൊടുത്താൽ പോരെ. 50 കഴിഞ്ഞവർക്ക് കൊടുക്കേണ്ട കാര്യമെന്താണ്. ഇപ്പോൾ ഉയർത്തുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നായിരുന്നു വനിതാ എം.എൽ.എയുടെ പ്രസ്താവന. അതേസമയം, കോണ്‍ഗ്രസിലെ വനിതകളെ മൊത്തം അപമാനിക്കുന്ന പ്രസ്താവനയാണ് നീതുവിന്റെതെന്ന് ആരോപിച്ച് അവരുടെ അണികളില്‍ത്തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്. രാഹുലിന് ബുദ്ധിമുട്ടില്ലാതെ യുവതികളെ കണ്ടെത്താൻ കഴിയുന്ന സാഹചര്യത്തിൽ, എന്തിനാണ് ഒരു അമ്പത് വയസുകാരിക്ക് ഫ്ളൈയിംഗ് കിസ് കൊടുക്കുന്നതെന്ന പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം, സ്ത്രീ, പുരുഷ ഭേദമില്ലാതെ കോണ്‍ഗ്രസ് നേതാക്കളെല്ലാം സ്ത്രീകളെ അപമാനിക്കുന്നത് സ്വഭാവമാക്കിയവരാണെന്ന് മഹിളാമോര്‍ച്ച ബീഹാര്‍ ഘടകം അധ്യക്ഷ നീതു ദബാസ് ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ ഉപഭോഗവസ്തുവാണെന്ന ഇറ്റാലിയന്‍ കാഴ്ചപ്പാടാണ് രാഹുല്‍ മുതല്‍ നീതു സിങ് വരെയുള്ള കോണ്‍ഗ്രസുകാരെ നയിക്കുന്നതെന്ന് നീതു ദബാസ് വ്യക്തമാക്കി. കൂടാതെ വനിതാ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ബീഹാറിലെ വിവിധ വനിതാ സംഘടനകള്‍ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, മണിപ്പുർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം, സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയെന്നാണ് ബിജെപിയുടെ ആരോപണം. രാഹുലിന് ശേഷം പ്രസംഗിച്ച സ്‌മൃതി ഇറാനിയാണ് സഭയിൽ ആരോപണം ഉന്നയിച്ചത്. എന്നാൽ, രാഹുൽ ഗാന്ധി ഇതാദ്യമായല്ല ആലിംഗനങ്ങളുടെ പേരിൽ, ചുംബനങ്ങളുടെ പേരിൽ പുലിവാലുപിടിക്കുന്നത്. സ്‌നേഹ പ്രകടനങ്ങളുടെ പേരിൽ രാഹുലിനെതിരെ വിവാദങ്ങൾ പാർലമെന്റിന് അകത്ത് വച്ചുതന്നെ ഉണ്ടായിട്ടുണ്ട്. 2018ൽ ഇതുപോലൊരു അവിശ്വാസ പ്രമേയ ചർച്ചകളുടെ സമയത്തായിരുന്നു, ഒരു വിവാദം. തന്റെ പ്രസംഗ ശേഷം രാഹുൽഗാന്ധി, പ്രധാനമന്ത്രിയ്ക്ക് അരികിലേക്ക് നടന്നുനീങ്ങിയതും, മോദിയെ വാരിപ്പുണർന്നതും വലിയ ചർച്ചയായി മാറിയിരുന്നു. ആലിംഗനത്തിന് ശേഷം ശാന്തനായി രാഹുൽ നടന്നുവന്ന് ,സ്വന്തം സീറ്റിനരികിൽ വന്ന് ,കണ്ണിറുക്കി കാണിച്ചത് ഇന്നും വൈറലായ വിഡിയോയാണ്.

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

3 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

3 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

6 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

9 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

14 hours ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

16 hours ago