ലോക്സഭാ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും എത്താതിരുന്ന കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുടെ സീറ്റിൽ കയറിയിരുന്ന് മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ്. എം.പി. ശൂന്യവേളയിലാണ് ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് രാഹുൽ ഗാന്ധിയുടെ സീറ്റിൽ ഇരിക്കുന്നതായി ലോക്സഭാ സ്‌പീക്കർ ഓം ബിർളയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് രാഹുൽ ഗാന്ധി എവിടെയെന്നും അദ്ദേഹത്തിന് ഒരു ചോദ്യം ചോദിക്കാൻ അവസരം കൊടുക്കാനുണ്ടായിരുന്നല്ലോ എന്നും സ്പീക്കർ ചോദിച്ചു. ചോദ്യോത്തരവേളയിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇക്കാരണം കൊണ്ടാണ് സ്പീക്കർ രാഹുലിനെ അന്വേഷിച്ചത്.
ലോക്സഭയിൽ എത്തിയിരുന്നിലെങ്കിലും ചോദിക്കാനുള്ള ചോദ്യം രാഹുൽ നൽകിയിരുന്നു. പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജനയുടെ കേരളത്തിലെ പ്രവർത്തനം സംബന്ധിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. 28ആം നമ്പർ ചോദ്യമായിട്ടായിരുന്നു രാഹുലിന്റെ ചോദ്യം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ അവസരമെത്തും മുൻപേ തന്നെ സ്പീക്കർ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു. തുടർന്ന് രാഹുലിന്റെ സീറ്റിലിരുന്ന കൊടിക്കുന്നിലിനെ സ്പീക്കർ മാറ്റിയിരുത്തി. ലോക്സഭാ സ്പീക്കർ പാനലിലുള്ള ഏക കോൺഗ്രസ് അംഗമാണ് കൊടിക്കുന്നിൽ സുരേഷ്. ബി.ജെ.പി എം.പിമാരായ മീനാക്ഷി ലേഖി, രമാദേവി, കിരീത് പി.സോളങ്കി, രാജേന്ദ്ര അഗർവാൾ എന്നിവരാണ് പാനലിലുള്ള മറ്റുള്ളവർ.
‘+
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…