കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാരിന് ഒരു വര്‍ഷം വരെ മാത്രമേ ആയുസ്സുള്ളുവെന്നും സര്‍ക്കാര്‍ താഴെ വീഴുമെന്നും ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ.ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് താന്‍ കരുതുന്നത്. നിലവിലെ മമതാബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ 2021 വരെ അധികാരത്തിലിരിക്കില്ലെന്നും സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ അധികാരത്തില്‍ നിന്നും താഴെയിറങ്ങുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ നടക്കുന്നുണ്ട്. പൊലീസിന്‍റെയും സിഐഡികളുടേയും സഹായത്തിലാണ് നിലവില്‍ ഭരണം മുന്നോട്ട് പോകുന്നത്. ബംഗാളില്‍ ബിജെപിക്ക് വേണ്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ തൃണമൂല്‍ വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ മൂന്ന് എംഎല്‍എമാരും അറുപതിനടുത്ത് കൗണ്‍സിലര്‍മാരും കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. മൂന്നില്‍ രണ്ടു പേര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ എംഎല്‍എമാരാണ്. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്‍റെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18 സീറ്റുകള്‍ സ്വന്തമാക്കി ബിജെപി മിന്നുന്ന പ്രകടനമാണ് ബംഗാളില്‍ കാഴ്ചവച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന് 22 സീറ്റുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപിക്ക് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപക ആക്രമണങ്ങളാണ് നടത്തുന്നത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…