കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ എട്ട് ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. കൊച്ചി ഇടപ്പള്ളിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മുതലായിരുന്നു പരിശോധന. പരിശോധനയില്‍ നിരവധി ബസുകള്‍ക്കു റൂട്ട് പെര്‍മിറ്റും ബുക്കിംഗ് ഓഫീസുകള്‍ക്ക് ലൈസന്‍സും ഇല്ലെന്നു കണ്ടെത്തി. അനധികൃതമായി ചരക്ക് കടത്തിയ ബസുകള്‍ക്കും മോട്ടോര്‍ വാഹന വകുപ്പു നടത്തിയ പരിശോധനയില്‍ പിഴയിട്ടു. ഇതിനൊപ്പം ജില്ലയിലെ വിവിധ ചെക്ക്പോസ്റ്റുകളില്‍ പരിശോധന നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം മോട്ടോര്‍വാഹന വകുപ്പ് തിരുവനന്തപുരത്തു നടത്തിയ പരിശോധനയില്‍ 23 ടൂറിസ്റ്റ് ബസുകള്‍ക്കാണ് പിഴ ചുമത്തിയത്. പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയ്ക്ക് 5000 രൂപ വീതം പിഴ ഈടാക്കി. പിഴ ചുമത്തപ്പെട്ട ആറു വാഹനങ്ങള്‍ യാത്രക്കാരെ മര്‍ദിച്ച കല്ലട ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. സംസ്ഥാനത്തു നിന്നു കര്‍ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകളില്‍ പലതും നിയമാനുസൃതമല്ല സര്‍വീസ് നടത്തുന്നതെന്ന ആക്ഷേപം നേരത്തെതന്നെ ഉയര്‍ന്നിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…