Saturday, May 11, 2024
spot_img

അന്തര്‍സംസ്ഥാന ബസ്സുകളില്‍ മിന്നൽ പരിശോധന; ഭൂരിഭാഗം ബസ്സുകളും സര്‍വീസ് നടത്തുന്നത് ചട്ടം ലംഘിച്ച്‌

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ളി​ല്‍ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ എ​ട്ട് ബ​സു​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ല്‍‌ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ല് മു​ത​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി ബ​സു​ക​ള്‍​ക്കു റൂ​ട്ട് പെ​ര്‍​മി​റ്റും ബു​ക്കിം​ഗ് ഓ​ഫീ​സുക​ള്‍​ക്ക് ലൈ​സ​ന്‍​സും ഇ​ല്ലെ​ന്നു ക​ണ്ടെ​ത്തി. അ​ന​ധി​കൃ​ത​മാ​യി ച​ര​ക്ക് ക​ട​ത്തി​യ ബ​സു​ക​ള്‍​ക്കും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ഴ​യി​ട്ടു. ഇ​തി​നൊ​പ്പം ജി​ല്ല​യി​ലെ വി​വി​ധ ചെ​ക്ക്പോ​സ്റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 23 ടൂ​റി​സ്റ്റ് ബ​സു​ക​ള്‍​ക്കാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. പെ​ര്‍​മി​റ്റ് ഇ​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യ​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​യ്ക്ക് 5000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കി. പി​ഴ ചു​മ​ത്ത​പ്പെ​ട്ട ആ​റു വാ​ഹ​ന​ങ്ങ​ള്‍ യാ​ത്ര​ക്കാ​രെ മ​ര്‍​ദി​ച്ച ക​ല്ല​ട ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. സം​സ്ഥാ​ന​ത്തു നി​ന്നു ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്കും ത​മി​ഴ്നാ​ട്ടി​ലേ​ക്കും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളി​ല്‍ പ​ല​തും നി​യ​മാ​നു​സൃ​ത​മ​ല്ല സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന ആ​ക്ഷേ​പം നേ​ര​ത്തെ​ത​ന്നെ ഉ​യ​ര്‍​ന്നി​രു​ന്നു.

Related Articles

Latest Articles