തിരുവനന്തപുരം : ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം നല്‍കണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തന്ത്രിമാരുടെ അഭിപ്രായം തേടി. തൃശ്ശൂര്‍ സ്വദേശി അഭിലാഷാണ് ഷര്‍ട്ട് ധരിച്ച് അമ്പലദര്‍ശനം നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കിയിരുന്നത്.
രണ്ട് മാസം മുമ്പ് നല്‍കിയ നിവേദനത്തില്‍ സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളിലും തന്ത്രിമാരോട് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്ര ഭരണാധികാരികള്‍ വഴി ശേഖരിച്ച് റിപ്പോര്‍ട്ടാക്കാനാണ് ദേവസ്വം വകുപ്പിന്റെ നിര്‍ദ്ദേശം.
അതേസമയം ക്ഷേത്രാചാരമാണ് ഷര്‍ട്ട് ഒഴിവാക്കി ക്ഷേത്രത്തിനുള്ളിലും നാലമ്പലത്തിലും കയറുകയെന്നതെന്നും അതില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും പല തന്ത്രിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്ഷേത്രം പൊതുസ്ഥലമല്ലെന്നും നിയന്ത്രണങ്ങള്‍ വേണമെന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. മലബാര്‍, തിരുവിതാംകൂര്‍,കൊച്ചി ഗുരുവായൂര്‍ ദേവസ്വം എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ടാക്കിയ ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…